നിങ്ങള്‍ക്ക് അടുക്കളയില്‍ പാചകം എളുപ്പമാക്കാന്‍ എന്‍റെതായ ചില പൊടികൈകള്‍ !!

1: ആദ്യം മസാലപ്പൊടി തയ്യാറാക്കാം .;

ആവശ്യസാധനങ്ങള്‍ 

മല്ലി : 300 gm
ഉണക്ക്മുളക് : 50 gm
കുരുമുളക് :ഒരു ടേബിള്‍ സ്പൂണ്‍
ഉലുവ :ഒരുടീസ്സ്പൂണ്‍
കറിവേപ്പില :രണ്ടുതണ്ട്
മഞ്ഞള്‍പ്പൊടി :ഒരു ടീസ്പൂണ്‍
ജീരകം :അര സ്പൂണ്‍

തയ്യാറാക്കാം

വറുക്കാന്‍ പാകമുള്ള പാത്രംചൂടായാല്‍ മല്ലി ,മുളക് ,കുരുമുളക് ,കറിവേപ്പില ഇതിലിട്ട്ചെറുതീയില്‍ വറുക്കുക ഇവ ഏതാണ്ട് മൂത്തുവരുമ്പോള്‍ ഉലുവ, ജീരകം ചേര്‍ക്കുക ഇവപൊട്ടാന്‍തുടങ്ങുമ്പോള്‍ ഇറക്കിവെച്ചു മഞ്ഞള്‍പ്പൊടി ചേര്‍ത്തു ഇളക്കി തണുപ്പിച്ചു മിക്സിയില്‍നല്ല മിനുസമായ്‌ പൊടിക്കുക .

ഈമാസാലപ്പൊടി ഒരു ബോട്ടലില്‍സൂക്ഷിക്കുക .ആവശ്യാനുസരണം കറികള്‍ക്കുവേണ്ടി ഉപയോഗിക്കാം ..

കടലക്കറി ,കൂട്ടുകറി, മസാല കറി .
, മുട്ടക്കറിയാണെങ്കിലും ഇറച്ചിക്കറി യാണെങ്കിലും ഈ മസലപൊടിക്കൊപ്പംഅല്പം കുരുമുളക് പൊടിയും ,ഗരംമസാലപൊടിയും മല്ലി ഇലയുംചേര്‍ത്താല്‍ മതി .

ഇങ്ങിനെ പല കറികളും എളുപ്പം തയ്യാറാക്കാന്‍ ഈ മസാലപ്പൊടി ഉപകരിക്കും… സാമ്പാര്‍ വെക്കുമ്പോള്‍ അല്‍പ്പം കായവും ,മല്ലിയിലയും ചേര്‍ക്കണം .

2 : സാമ്പാർ ,കടല കറി , മുട്ട കറി എന്നിവക്ക് ആവിശ്യമായ മസാല തയ്യാറാക്കാം

ഷോപ്പില്‍ കിട്ടുന്ന ഉണക്കു തേങ്ങാപ്പൊടി ഡ്രൈട്കോക്കനട്ട് .എല്ലാ സൂപ്പര്‍ മാര്‍ക്കറ്റ്കളിലും കിട്ടും (പാല്‍പ്പൊടിയല്ല ): 250 gm
ചെറിയി ഒരു സവോള :നൈസായി അരിഞ്ഞത്
കറിവേപ്പില :രണ്ടുതണ്ട്
ഉപ്പ് :ഒരുനുള്ള്

ഇനി തയ്യാറാക്കാം :പാത്രം ചൂടായാല്‍ ഉപ്പ്,സവോള രണ്ടു മിനുട്ട് വഴറ്റുക ശേഷം തേങ്ങാപ്പൊടി ,കറിവേപ്പില ചേര്‍ത്തു ചെറുതീയ്യില്‍ കരിഞ്ഞു പോവാതെ ഗോള്‍ഡന്‍ നിറമാവുമ്പോള്‍ ഇറക്കി തണുക്കുമ്പോള്‍ ബോട്ടലില്‍ സൂക്ഷിക്കുക ..ഇത് സാമ്പാറിനും .കടലക്കറി ,മുട്ടക്കറി ഇവയ്ക്കെല്ലാം അരക്കാന്‍ എളുപ്പമാകും .

3 :എളുപ്പത്തില്‍ ഇഡലിക്കും ,ദോശക്കും റൈസ് നും ഒരു തട്ടികൂട്ട്‌ സാമ്പാര്‍ തയ്യാറാക്കാം

ഇതുപോലെ ഒരു രണ്ടു കപ്പ്‌ തുവര പരിപ്പ്ചെറുതീയ്യില്‍ മൂത്തുവരുമ്പോള്‍ രണ്ടു വലിയ കഷണം കായം ചെറുതായി പൊട്ടിച്ചു ചേര്‍ത്ത് തണിയാന്‍ ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക
ഇനി ഒരു പാനില്‍ ഒരു കപ്പ്‌ നിറയെ തേങ്ങാ പൊടിയും ,രണ്ടുതണ്ട്ക കറിവേപ്പിലയും കരിഞ്ഞുപോകാതെ ഇളം ഗോള്‍ഡ്‌ നിറമാകുമ്പോള്‍ ഇറക്കി വെച്ച് തണുത്ത ശേഷം ,വറുത്തുവെച്ച പരിപ്പ് കൂട്ട് നന്നായി പൊടിച്ചുമാറ്റിയശേഷം വറുത്തതേങ്ങ നന്നായി പൊടിക്കുക .ഈ രണ്ടു പൊടികളും ഒന്നിച്ചു ചേര്‍ത്ത്ഒന്നുകൂടി മിക്സിയില്‍ അടിച്ചു ചേര്‍ത്ത് ,നല്ല ഉണങ്ങിയ ബോട്ടലില്‍ സൂക്ഷിക്കുക .

ഈ മസാല കൂട്ട് ചേര്‍ത്ത് എളുപ്പത്തില്‍ ഇഡലിക്കും ,ദോശക്കും റൈസ് നും ഒരു തട്ടികൂട്ട്‌ സാമ്പാര്‍ തയ്യാറാക്കാം .no.1 മസാല പൊടിയും ഉപ്പും ചേര്‍ത്തു കഷണം വേവിക്കുക .ഇതിലേക്ക് ആവശ്യം പുളിയും no.3 പരിപ്പ് കൂട്ടും ആവശ്യം വേണ്ടുന്ന വെള്ളവും മല്ലീ ഇലയും കറിവേപ്പിലയും ചേര്‍ത്തു നന്നായി തിളച്ചാല്‍ ഇറക്കിവെച്ച് ,വെളിച്ചെണ്ണയില്‍ കടുക് കറിവേപ്പില ഉണക്ക മുളകും വറത്തിട്ടാല്‍ പെട്ടന്നുതന്നെ രുചികരമായ സാമ്പാര്‍ റെഡി .

NB:ഈ സാമ്പാറിന് പരിപ്പ് വേവിച്ചു ചേര്‍ക്കേണ്ടതില്ല ,മസാലകള്‍ അരച്ച്സമയം കളയേണ്ടതില്ല .ചുരുങ്ങിയ സമയത്തിനുള്ളില്‍ സാമ്പാര്‍ തയ്യാര്‍ .ഈ കറി പെട്ടന്ന് കുറുകും .അതിനാല്‍ വെള്ളം കൂടുതല്‍ ചേര്‍ക്കണം .

4 : ഉണക്ക മുളക്

ഉണക്ക മുളക് :നൂറു ഗ്രാം
ഇത് വറുത്ത് പൊടിച്ച് ബോട്ടലില്‍ സൂക്ഷിക്കുക
മിക്സിയില്‍ ചമ്മന്തി ഉണ്ടാക്കുമ്പോള്‍ ജോലി എളുപ്പമാകും പിന്നെ സാമ്പാറിലുംമറ്റും എരുവ് കുറഞ്ഞുപോയാല്‍ ചേര്‍ക്കാം

5 : കുരുമുളക്

കുരുമുളക് : 100 g
ഇതും വറുത്ത്പൊടിച്ചു സൂക്ഷിക്കുക.

6 : ബിരിയാണി മസാല (ഗരം മസാല)

ചേരുവകൾ

കറാംപട്ട : ഒരിഞ്ചു പീസ് 5എണ്ണം
ഏലക്കായ : 10 എണ്ണം
കറാം പൂ. : 10 എണ്ണം
ജാതിപത്രി : ചെറിയ 2പീസ്
നല്ല ജീരകം : അര tsp
പെരുംജീരകം : 3 tsp
സാജീരകം. :2 tsp

തയ്യാറാക്കുന്ന വിധം 

ഇനി ഒരുപാൻ ചൂടാക്കി ഓയിൽ ചേർക്കാതെ ഇൗ മസാലകൾ ഒരു രണ്ടുമിനുട്ട്‌ ചൂടാക്കി ,തണുത്താൽ
നല്ല നൈസ്സയി പൊടിച്ചു ക്ലീൻ ബോട്ടലിൽ സൂക്ഷിക്കുക.ബിരിയാണി മസാല റെഡി.ഇൗ പൊടി മസാല കറി,എഗ്ഗ് റോസ്റ്റ് & കറി യെന്നുവേണ്ടപല ഡിഷ് കളിലും ഇൗ മസാല
യൂസ്‌ ചെയ്യാൻ പറ്റും . ഇൗ അളവിൽ ചെയ്തു സൂക്ഷിച്ചാൽ നാലഞ്ചു തവണ യൂസ് ചെയ്യാൻ പറ്റും.

ഈ വക ജോലികളെല്ലാം ഒരുദിവസം ചെയ്തുവെച്ചാല്‍ കുറെ ദിവസങ്ങള്‍ ജോലി എളുപ്പമാക്കാം . വറുക്കാന്‍ ഒന്നിനും ഓയില്‍ ചേര്‍ക്കേണ്ടതില്ല.

7 : രസം പൊടി 

ചേരുവകൾ 

മല്ലി ഒരു കപ്പ്
ഉണക്ക മുളക് – 10 എണ്ണം
ജീരകം – 1 tsp
കുരുമുളക് – 1 tbsp
കയം പൊടി – 2 tsp
മഞ്ഞൾ പൊടി – 3/4 tsp

ഇവയെല്ലാം കൂടെ ചേർത്ത് നൈസ് ആയി പൊടിക്കുക.

രസം പൊടി തയ്യാർ ഉണങ്ങിയ പാത്രത്തിൽ സൂക്ഷിക്കുക… നാലോ അഞ്ചോ തവണ ഉപയോഗിക്കാൻ ഈ പൊടി ധാരാളം…
മായം ചേർക്കാത്ത മസാല പൊടികൾ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം…

NB:പാചകം എളുപ്പമാക്കാനുള്ള ഈ ചെറു നുറുങ്ങുകള്‍ ഇഷ്ടപ്പെട്ടുവെങ്കില്‍ അഭിപ്രായം അറിയിക്കുമല്ലോ അല്ലേ.എന്‍റെ കിച്ചണില്‍ ഈ മസാലകള്‍ എന്നും സ്റ്റോക്ക് ചെയ്യാറുണ്ട്

Recipe by : Vijaya Lkshmi

Please follow and like us:
20