ഹായ്

ചപ്പാത്തിക്കൊപ്പവും, ചോറിനൊപ്പവും കഴിക്കാൻ ടേസ്റ്റി ആയ നാടൻ മഷ്‌റൂം റോസ്റ്,(മഷ്‌റൂം വരട്ടിയത്),കൂണ് മസാല,
ഇതാ….

ചേരുവകൾ :

കൂണ് – 400gm
സവാള – 2 വലുത്
ചെറിയ ഉള്ളി – 8
വെള്ളുള്ളി  -6
ഇഞ്ചി – ചെറിയ കഷണം
പച്ചമുളക് -1
മുളക്‌പൊടി – 1/2 tsp
മല്ലിപൊടി -1 tsp
മഞ്ഞൾപൊടി -1/2 tsp
കുരുമുളക് ചതച്ചത് – 1/2 tsp
കറിവേപ്പില
കടുക് -1 tsp
വെളിച്ചെണ്ണ – 3 tbsp

ഉണ്ടാക്കുന്ന വിധം :

എണ്ണ ചൂടാക്കി,കടുക് പൊട്ടിക്കുക.കറിവേപ്പില ചേർക്കാം. ചെറിയ ഉള്ളി,വെള്ളുള്ളി,ഇഞ്ചി ,ഈ മൂന്നും ചതച്ചതു ചേർത്തു വഴറ്റുക. പച്ചമണം മാറണം.സവാള,പച്ചമുളക് വഴറ്റി, പൊടികളെല്ലാം ചേർത്തു വഴറ്റുക. കൂണ് ചേർത്തിളക്കി അടച്ചു വെച്ചു വേവിക്കുക. ശേഷം അടപ്പ് തുറന്ന് നന്നായി വരട്ടിയെടുക്കുക.(dry roast).

കൂടുതൽ അറിയാൻ എല്ലാരും താഴെ കാണുന്ന വീഡിയോ കാണൂ ട്ടോ… ഒപ്പം jaya’s recipes you tube channel subscribe ചെയ്യൂ…

Recipe by : Jaya Nair

Please follow and like us:
20