ഹായ് കൂട്ടുകാരേ… ഇന്നത്തെ Special Mutton Hyderabadi Biriyani ആണ്…..

#ഹൈദരാബാദിമട്ടൻദംബിരിയാണി#

ചേരുവകൾ
************

1 കിലോ മട്ടൻ
5 ഗ്ലാസ് ബസുമതി അരി
5 ഉള്ളി
8 പച്ചമുളക്
5 കഷ്ണം ഇഞ്ചി
10 അല്ലി വെളുത്തുള്ളി
മല്ലിയില പുതിനയില
മഞ്ഞൾ 1 ടീസ്പൂൺ
ഗരം മസാല 1 ടീസ്പൂൺ
RKG നെയ്യ് 5 Tbs
മുഴുവൻ ഗരം മസാല 1Tbs
തൈര് 4 Tbs
ഉപ്പ് 2 Tbs
അണ്ടി മുന്തിരി 100 ഗ്രാം
കേരറ്റ് 1
ഓയിൽ 2 Tbട.
കുങ്കുമം. 1 ടീസ്പൂൺ.
റോസ് വാട്ടർ 1 Tbട.

ആദ്യം തന്നെ മട്ടനിൽ 4 tblsp തൈര് ഉപ്പ് മഞ്ഞൾ 1 tblspb മുളക്പൊടി ചേർത്ത് 1 മണിക്കൂർ വെക്കുക…

വലിയ ഒരു ചുവട് കട്ടിയുള്ള കുഴിയുള്ള പാത്രത്തിൽ ഓയിൽ ഒഴിച്ച് 5 ഉള്ളിയും ഗോൾഡൻ ബ്രൗൺ ആയാൽ വറുത്ത് കോരുക….അണ്ടിയും മുന്തിരിയും ക്യാരറ്റ് പൊരിച്ച് ഗോൾഡൻ ബ്രൗൺ ആയാൽ മാറ്റി വെക്കുക.. ആ എണ്ണയിലേക്ക് ഇഞ്ചി വെളുത്തുള്ളി ഇട്ട് വഴറ്റുക… പച്ചമുളക് ചതച്ചതും ഇട്ട് ഇളക്കി മൂത്ത് കഴിഞ്ഞാൽ മട്ടൻ തൈര് മിക്സ് കൂട്ട് ഇട്ട് ചെറുതീയിൽ അരമണിക്കൂർ അടച്ച് വേവിക്കുക….

ബസുമതി മതി അരി കഴുകി വെള്ളത്തിൽ അരമണിക്കൂർ കുതിർക്കുക.

പാത്രത്തിൽ നിറയെ വെള്ളം എടുത്ത് തിളക്കുമ്പോൾ bayleaf ഗ്രാമ്പു ഏലക്ക പട്ട ഗരം മസാല മുഴുവൻ ഉള്ളത് ഓരോ പീസ്, ഇട്ട് 1 ടേബിൾ നെയ്യ് ചേർത്ത് അരിയും ചേർത്ത് 50% വേവിച്ച് ഊറ്റിയെടുക്കുക….

വേവിക്കാൻ വെച്ച മട്ടൻ മസാല തുറന്ന് വറുത്ത് വെച്ച ഉള്ളിയിട്ടു കൊടുക്കുക…. ഇലകളും ഗരം മസാല പൊടിയും ചേർത്ത് പകുതി വേവിച്ച ബസുമതി അരി ഊറ്റിയെടുത്തത് ഇട്ട് കൊടുത്ത് മുകളിൽ റോസ് വാട്ടറിൽ കലക്കിയ കുങ്കുമം ഒഴിച്ച് ബാക്കി 4 ടേബിൾ സ്പൂൺ നെയ്യും ഒഴിച്ച് പൊരിച്ച് വെച്ച അണ്ടി മുന്തിരി കേരറ്റ് കുറച്ച് ഉള്ളി ഇട്ട് ഫോയിൽ പേപ്പർ കൊണ്ട് മൂടി അടപ്പു ടൈറ്റ് ഉള്ള മൂടിയും ഇട്ട് ചെറുതീയിൽ അരമണിക്കൂർ വേവിച്ചെടുത്താൽ സ്വാദിഷ്ടമായ ഹൈദരാബാദി മട്ടൻ ദം ബിരിയാണി റെഡിയായി…

Reicpe by : Safoora Mashhood

Please follow and like us:
20