ഇന്ന് മാർക്കെറ്റിൽ കിട്ടുന്ന എല്ലാ മസാല പൊടികളും ഭൂരിപക്ഷം മായവും വിഷവും കലർന്നതാണ്. പറ്റുന്നതും എല്ലാ മസാല പൊടികളും വീട്ടിൽ തന്നെ പൊടിച്ചെടുക്കുക. ‘അമ്മ ഉണ്ടായിരുന്നപ്പോൾ പുറത്തു നിന്നും മുളക് പൊടികളും മറ്റു മസാലകളും വാങ്ങുന്നത് വളരെ കുറവായിരുന്നു. അടുത്ത കാലത്തായി അത് വീണ്ടും വീട്ടിൽ തന്നെ ഉണ്ടാക്കി തുടങ്ങി. മുളകും മല്ലിയും സാമ്പാർ പൊടിയും എല്ലാം. ഗുണം പത്തിരട്ടി മെച്ചം, നല്ല മണം, നല്ല നിറം, നല്ല കൊഴുപ്പ്, നല്ല രുചി, ചെലവ് നന്നായി കുറയുന്നു.

പറ്റുന്നതും എല്ലാവരും വീട്ടിൽ ആവശ്യമുള്ള ഗരം മസാല, കറി മസാലകൾ, എല്ലാം ചേരുവകൾ മാർകെറ്റിൽ നിന്നും വാങ്ങി വീട്ടിൽ തന്നെ ഉണ്ടാക്കുവാൻ നോക്കുക. ഈ സാമ്പാർ പൊടി വീട്ടിൽ ഉണ്ടാക്കിയതാണ്.നല്ല രുചികരമായ നല്ല ആരോമായുള്ള സാമ്പാർ പൊടി വീട്ടിലുണ്ടാക്കാം.

INGREDIENTS

Coriander seeds, (മല്ലി-മുഴുവനോടെ) : 120 grams (1 cup)

Toor Dal (തുവര പരിപ്പ്) : 50 grams (5 tablespoons)

Chana Dal (കടല പരിപ്പ്) : 50 grams (5 tablespoons)

Urad Dal (Whole) (ഉഴുന്ന് പരിപ്പ്-മുഴുവനോടെ) : 50 grams (5 tablespoons)

Kashmiri chilli (പിരിയൻ മുളക്) : 100 grams (18 to 20 numbers)

Red chilli (ചുവന്ന ഉണക്ക മുളക്) : 50 grams (10 to 12 numbers)

Pepper corns (കുരുമുളക്) : 30 grams (3 tablespoons)

Fenugreek seeds (ഉലുവ) : 30 grams (3 tablespoons)

Pottu Kadala (പൊട്ടു കടല) : 50 grams (5 tablespoons)

Curry leaves (കറിവേപ്പില) : 25 grams (1 cup)

Asafoetida (Compounded) (കായം (കട്ട കായം) : 25 grams (2 tablespoons)

Turmeric powder (മഞ്ഞൾ) : 25 grams (2 tablespoons)

പാചകം

എല്ലാ ചേരുവകളും വേറെ വേറെ ഓരോന്നായി എണ്ണ ചേർക്കാതെ വറുത്തെടുക്കുക. അധികം വര്ക്കരുത്. നല്ലപോലെ ചെറുതീയിൽ ഇളക്കി വേണം വറുക്കുവാൻ. ഓരോന്നിന്റെയും നല്ല മണം പുറത്തേക്കു വന്നു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം.

കായം കട്ടയായുള്ളതു ഉപയോഗിക്കുക. ചെറുതായി നുറുക്കി ഇട്ടു വേണം ചൂടാക്കുവാൻ. പൊടിയാണെങ്കിൽ മിക്സിയിൽ പിടിക്കുമ്പോൾ ഇട്ടാൽ മതി വര്ക്കേണ്ട. അതുപോലെ തന്നെ മഞ്ഞളും. പൊടിയാണെങ്കിൽ കൂടെ ചേർത്താൽ മതി.

പൊടിച്ചതെല്ലാം കൂടി ഒന്നിച്ചു ഒരു വായു കടക്കാത്ത കാനിൽ ഇട്ടു വയ്ക്കുക. ഇത് ഒരു നൂറു പേർക്കുള്ള സാമ്പാർ പൊടിയുണ്ട്. ഒരു കുടുംബത്തിൽ 5 പേർക്ക് രണ്ടു നേരം വീതം പത്തു ദിവസത്തേക്കുള്ള പൊടിയുണ്ട്.

HOME MADE BRAHMIN’S SAMBAR POWDER 

PREPARATION

Heat a pan and dry roast each ingredients separately. Do not roast together.

Do not roast turmeric powder, it can be can be added to all the ingredients at the end.

Use compounded Perumkayam for roasting. Do not roast if you are using powder. Just add along with Turmeric powder.

Grind everything together in a grinder and keep it in an air tight jar.

This can be used for preparing 10 persons sambar for 10 times. One time Sambar for 100 persons.

Recipe by : PradeenKumar Vazhuvelil Sankunni

Please follow and like us:
20