അസ്സലാമുഅലൈക്കും
———————-
അൽഹംദുലില്ലാഹ്….ഇന്നലെ ആൽമദീന ഹൈപ്പർമാർകെറ്റിൽ നടന്ന പായസം മത്സരത്തിൽ എനിക്ക് ഫസ്റ്റ് ഒരു ഗോൾഡ് കോയിൻ ആണ് കിട്ടിയത് ആ സന്തോഷം എന്‍റെ മലബാർ അടുക്കളയിലെ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നു.ഒട്ടും പ്രേതീക്ഷിക്കാതെ ആണ് ഞാൻ ഈ മത്സരത്തിൽ പങ്കെടുത്തത് എന്‍റെ ഇവിടുത്തെ കൂട്ടുകാർ എല്ലാരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ടോ എന്ന് ചോദിച്ചു.നോക്കട്ടെ എന്നാണ് എല്ലാരോടും പറഞ്ഞെ പക്ഷെ വേറെ ഒരു പ്രോഗ്രാം നേരത്തെ ഫിക്സ് ചെയ്തത് മാറ്റി വെച്ചത് കൊണ്ട്‌ മാത്രമാണ് ഇതിൽ പങ്കെടുക്കാൻ പറ്റിയെ. ഞാൻ ഉണ്ടാക്കിയ പായസം മാങ്ങ പേരക്ക മിക്സ്‌ ആണ്

മാങ്ങാ & പേരക്ക മിക്സ്‌ പായസം
———————————
ആദ്യം രണ്ട്‌ പിടി ചവ്വരി വേവിച്ചു വെക്കുക.ഒരു ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് അതിൽ ഒരു ടേബിൾസ്പൂൺ നെയ്യ്‌ ഒഴിച്ച് അണ്ടിപരിപ്പും മുന്തിരിയും വറുത്തു കോരുക.പിന്നെ പകുതി മാങ്ങ പൊടിയായി അരിഞ്ഞതും രണ്ട്‌ പേരക്ക പൊടിയായി അരിഞ്ഞതും ബാക്കി നെയ്യിൽ വഴറ്റി അതിൽ രണ്ട്‌ സ്പൂൺ പഞ്ചസാരയിട്ടു നന്നായി വഴന്നു വരുമ്പോൾ കോരി മാറ്റി വെക്കുക.ഒരു ഇടത്തരം മാങ്ങായും നാല്‌ പേരക്ക കുരു കളഞ്ഞതും കുറച്ചു പാൽ ഒഴിച്ച് അരച്ചെടുക്കുക.ഇത് ഒരു ടേബിൾ സ്പൂൺ നെയ്യിൽ നന്നായി വഴറ്റുക ഇതിൽ ഒരു ടിൻ മിൽക് മൈഡ് കുറച്ചു കുറച്ചു ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക കൂടെ വേവിച്ചു വെച്ച ചവ്വരിയും ഇട്ടു കൊടുക്കുക.ആവശ്യത്തിന് പാൽ ഒഴിച്ച് കൈ എടുക്കാതെ ഇളക്കി കൊടുക്കുക.കുറുകി വരുമ്പോൾ വറുത്തു വെച്ച അണ്ടിപരിപ്പും മുന്തിരിയും വഴറ്റി വെച്ച മാങ്ങാ ഉം പേരക്കയും കുറച്ചു ഏലക്ക പൊടിയും ഒരു നുള്ള് ഉപ്പും ഇട്ടു ഇളക്കി യോജിപ്പിച്ചു തീ ഓഫ് ചെയ്യുക.ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു കഴിക്കുക.
Reicpe by : Fousiya Musthafa

Please follow and like us:
20