മാമ്പഴ പുളിശ്ശേരി (MAAMBAZHA PULISSERI)

വിഷു ഒക്കെ ഇങ്ങടുത്തില്ലേ..ഇനി കുറച്ച് സദ്യവട്ടങ്ങൾ ആവാമല്ലേ ..
SADHYA SPECIAL # 1
പഴുത്ത മാങ്ങ – 3-4 എണ്ണം
തൈര് – അര കപ്പ് (പുളി കുറവുള്ളത് )
തേങ്ങ – അര കപ്പ്
മുളക് പൊടി – 1ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
ജീരകം – 1 നുള്ള്
കറിവേപ്പില -2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
വറ്റൽ മുളക് – 4 എണ്ണം
കടുക് -ഒരു ടീസ്പൂൺ
എണ്ണ -രണ്ടു ടീസ്പൂൺ

മാങ്ങ തൊലി കളഞ്ഞു ഉപ്പ്, മുളക്, മഞ്ഞൾപൊടി, പച്ചമുളക്, കുറച്ചു വെള്ളം ചേർത്ത് വേവിക്കുക. നാട്ടു മാങ്ങ ആണെങ്കിൽ മുഴുവനായി ഇടാം.വലിയ മാങ്ങകൾ മുറിച്ചിട്ടാലും,മാങ്ങയണ്ടി കൂടെ ഇടുന്നത് നല്ലതാണ് .കറി യിൽ നിന്നും എടുത്ത് കഴിക്കാൻ നല്ല സ്വാദുണ്ടാവും.അതിലേക്കു മിക്സിയിൽ അടിച്ച തൈര് ഒഴിക്കുക. തിളക്കാൻ നിൽക്കാതെ അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി, ജീരകം ചേർത്ത് നന്നായി അരച്ച തേങ്ങ ചേർക്കാം. പെട്ടെന്ന് തന്നെ അടുപ്പിൽ നിന്ന് മാറ്റാം. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക് ഇട്ട് പൊട്ടിച്ച് കറി യിലേക്ക് ഒഴിക്കുക. അല്പം ശർക്കരയോ,പഞ്ചസാരയോ ചേർക്കുന്നത് രുചി കൂട്ടും.

Reicpe by : Shahana Ilyas

Please follow and like us:
20