ബീവി ഇന്ന് പിണക്കത്തിലാണ് അതിന്
കാരണമുണ്ട്

വെള്ളിയാഴ്ച്ച പള്ളിയിൽ പോകാൻ നേരം മുണ്ടും ഷർട്ടും അയേൺ ചെയ്തില്ല സംഭവം എല്ലാ ആഴ്ച്ചയും ഇങ്ങനെ തന്നെ

അപ്പോൾ നിങ്ങൾ ചോദിക്കും ബീവിയോട് വല്ലാത്ത മുഹബത്ത് ഉള്ള ആളെല്ലെ
പാചകത്തിൽ ബീവിയെ സഹായിക്കാറുള്ള ആളെല്ലെ നിങ്ങൾക്കു തന്നെ സ്വന്തമായി അങ്ങ് ചെയ്താലെന്താ? അല്ലേ!!

ബീവിയോട് സ്നേഹമില്ലാത്തത് കൊണ്ടല്ല
മറിച്ച് ഇഷ്ട കൂടുതലുകൊണ്ടാണ്

ഭർത്താവ് പള്ളിയിൽ പോകുമ്പോൾ
ആഷർട്ടും മുണ്ടും ഇസ്തിരി ചെയ്തു തന്നാൽ പടച്ചവൻ അവൾക്ക് അതൊരു അമലായി കണ്ട് വല്ല കൂലിയും കൊടുക്കുമെങ്കിൽ കൊടുത്തോട്ടേ എന്ന് കരുതി ഞാൻ മാറി നിന്നതാണ്

ആ ഒരു കാരണത്താൽ തന്നെ ഇന്ന് ഓള് പണിമുടക്കി പിണങ്ങി കിടപ്പാണ്

വെള്ളിയാഴ്ച്ചയായിട്ട് ഒരു ബിരിയാണി തിന്നില്ലെങ്കിൽ വല്ലാത്ത ഒരു എടങ്ങറാണ്

ഒന്നും നോക്കിയില്ല ചുവരിലെ ക്ലോക്കിലേക്ക് നോക്കി സമയം ഒന്നേകാലായി
ഷർട്ട് അഴിച്ചു ആണിയിൽ കൊളുത്തി
ഞാൻ കിച്ചനിൽ കയറി

നാല് ഗ്ലാസ് ബസുമതി അരി കഴുകി കുതിർത്തു അതിൽ ഒരു കേരറ്റും ഗ്രേറ്റ് ചെയ്തിട്ട് പാക ത്തിന് ഉപ്പും വെള്ളവും ചേർത്ത് ചോറ് വാർത്തു വെച്ചു

ഒരു 500 grm -ഇറച്ചി മുറിച്ച്
കഴുകി കുക്കറിലിട്ടു

അതിൽ
ഇത്തിരി മഞ്ഞൾ പൊടിയും
മുളക് പൊടിയും
കുരുമുളക് പൊടിയും
പാകത്തിന് ഉപ്പും
വെള്ളവും ചേർത്ത്
വേവിച്ചു

പിന്നെ ഒരു പാനിൽ
ഇത്തിരി നെയ്യൊഴിച്ച്
രണ്ട് ഉള്ളി അരിഞ്ഞതും അണ്ടിപരിപ്പും,കിസ്മിസ്സും
വറുത്തുക്കേരി

ബാക്കി നെയ്യിൽ
മൂന്ന് സബോളയും,
രണ്ട് തക്കാളി
അരിഞ്ഞതും

നാല് പച്ച മുളക്
ഒരു ഇഞ്ചി കഷ്ണം,
എട്ടല്ലി വെളുത്തുള്ളി
ചതച്ചതും

2 ഏലക്ക
4 ഗ്രാം പു
ഒരു കഷ്ണം പട്ട
ഒരു പിടി മല്ലി ചപ്പും
പൊതീന ചപ്പും
ചേർത്ത് വഴറ്റി

അര സ്പൂൺ ബിരിയാണി മസാലയും
അര സ്പൂൺ പെരിംജീരക പൊടിയും -ചേർത്ത് ഇളക്കി

വേവിച്ച ഇറച്ചി ചേർത്ത് ഇത്തിരി നാരങ്ങാനീരും പിഴിഞ്ഞ് വെള്ളം വറ്റിച്ച്

നേരത്തെ ഉണ്ടാക്കി വെച്ച ചോറിൽ – നാല് തുള്ളി പൈനാപ്പിൾ എസ്സൻസും
രണ്ട് സ്പൂൺ നെയ്യ് ചൂടാക്കിയതും ‘ വറുത്തു വെച്ച ഉള്ളിയും ചേർത്തിളക്കി ഇറച്ചിയും ചോറും ഒന്നാക്കി ഒരു പാനിൽ ഇട്ട് -രണ്ട് മിനിട്ട് ചൂടാക്കി പത്ത് മിനിട്ട് അടച്ചു വെച്ചു

ചുചരിൽ തൂങ്ങിയ ക്ലോക്കിൽ മണി രണ്ടടിച്ചു

ചെമ്പ് തുറന്നപ്പോൾ ബിരിയാണിയുടെ മണം അടിച്ചപ്പോൾ ബീവി ഫ്ലാറ്റ് അതോടെ ബീവിയുടെ പിണക്കവും മാറി
ഞാനാരാമോൻ’

ഇത് വായിച്ച് ആരും തെറ്റിദ്ധരിക്കരുത്
ഇത് എന്റെ വെറും ഭാവന മാത്രം

Reicpe by : Musthafa Muhammed Musthafa

Please follow and like us:
20