| Thakkali muringakka moru curry | Tomato drumstick curry
ചേരുവകൾ
മുരിങ്ങക്ക -4
തക്കാളി -1 വലുത്
ഇഞ്ചി – ഒരു ചെറിയ കക്ഷണം
പച്ചമുളക് -5
തേങ്ങാ -3/4 കപ്പ്
വെളുത്തുള്ളി -1
ചെറിയ ജീരകം -1/2 tsp
തൈര് -1.5 cups-2 cups
മഞ്ഞൾ പൊടി -3/4 tsp
മുളകുപൊടി -1/4 tsp
വെളിച്ചെണ്ണ -2 tbsp
കടുക് -1/2 tsp
ഉലുവ -1/2 tsp
കറിവേപ്പില -as required
ഉണക്കമുളക് -2
തയ്യാറാക്കുന്നവിധം
മുരിങ്ങക്ക ,തക്കാളി,ഇഞ്ചി ചെറുതായി അരിഞ്ഞത് ,രണ്ട് പച്ചമുളക് എന്നിവ ആവശ്യത്തിന് വെള്ളവും ,ഉപ്പും,കറിവേപ്പില ചേർത്ത് വേവിക്കുക .തേങ്ങാ,വെളുത്തുള്ളി,ജീരകം, ബാക്കി പച്ചമുളക് എന്നിവ നന്നായി അരച്ചെടുക്കുക.ഇത് കറി യിലേക്ക് ചേർത്ത് ചൂടാകുമ്പോ അധികം പുളിയില്ലാത്ത ഉടച്ച തൈരും ചേർക്കുക .വീണ്ടും ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്യാം .ഒരു പാൻ-ൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു,ഉലുവ ചേർത്ത് മൂപ്പിക്കുക .ഇതിലേക്ക് ബാക്കിയുള്ള ചേരുവകളും ചേർത്ത് കറിയിലേക്ക് ഒഴിക്കുക.പത്തു മിനിറ്റ് നു ശേഷം നന്നായി ഇളക്കി സെർവ് ചെയ്യാം.
വിശദമായ വിഡിയോക്കായി ലിങ്ക്-ൽ ക്ലിക്ക് ചെയ്യണേ:
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുരിങ്ങക്ക തക്കാളി മോരുകറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.