Home Recipes ‘ അപ്പം , ഇടിയപ്പം, പത്തിരി , ചപ്പാത്തി കൂടെ കഴിക്കാൻ പറ്റിയ ഒരു നാടൻ...

‘ അപ്പം , ഇടിയപ്പം, പത്തിരി , ചപ്പാത്തി കൂടെ കഴിക്കാൻ പറ്റിയ ഒരു നാടൻ ചിക്കൻ കറി .

Chicken stew
പച്ചക്കറിയും , ചിക്കനും കൊണ്ടൊരു അടിപൊളി കറി . തേങ്ങാപ്പാലിൽ ഉണ്ടാക്കുന്നത് കൊണ്ട് ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് ‘

 

ചേരുവകൾ :

ചിക്കൻ – 500 ഗ്രാം
കാരറ്റ് – 1 ചെറുത്
ഉരുളക്കിഴങ്ങു – 1 എണ്ണം
സവാള – 2 എണ്ണം
പച്ചമുളക് – 3 എണ്ണം
വറ്റൽ മുളക് – 1 എണ്ണം
ഇഞ്ചി – 1 ടീസ്പൂൺ കൊത്തി അരിഞ്ഞത്
വെളുത്തുള്ളി – 1.5 ടീസ്പൂൺ കൊത്തി അരിഞ്ഞത്
കുരുമുളക് പൊടി – 1.5 teaspoon
ഗരം മസാല പൊടി – 1 teaspoon
തേങ്ങയുടെ ഒന്നാം പാൽ – 1 കപ്പ്
തേങ്ങയുടെ രണ്ടാം പാൽ – 2 കപ്പ്
വെളിച്ചെണ്ണ – 2 to 3 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിനി
കറിവേപ്പില , മല്ലിയില , പുതിനയില – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

1. ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ഇട്ടു 30 മിനിറ്റ് marinate ചെയ്‌തു വക്കുക .
2. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക . അതിലേക്കു പച്ചമുളകും , വറ്റൽ മുളകും , ഇഞ്ചി , വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് വഴറ്റുക .
3. ഇതിലേക്ക് നേരത്തെ marinate ചെയ്‌തു വച്ചിരുന്ന ചിക്കൻ ഇട്ട്‌ നന്നായിട്ട് 3 മിനിറ്റ് medium flame ഇൽ cook ചെയ്യുക .
4. ചിക്കൻറെ നിറം മാറി വരുമ്പോൾ അതിലേക്കു ഉരുളക്കിഴങ്ങും , കാരറ്റ് ,തേങ്ങയുടെ രണ്ടാം പാലും അര ടീസ്പൂൺ കുരുമുളക് പൊടിയും അര ടീസ്പൂൺ ഗരം മസാല പൊടിയും ചേർത്ത് ഇളക്കി വേവിക്കുക .
5. തിളച്ചു തുടഗുമ്പോൾ മൂടി വച്ച് വേവിക്കുക .
6. ചിക്കനും മറ്റു കഷ്ണങ്ങളും വെന്ത് തേങ്ങാപാൽ കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ കൂടെ ചേർക്കാം . ചെറിയ തിള വരുമ്പോൾ തീ കെടുത്താം .
7. ഉപ്പ് ആവശ്യത്തിന് ഉണ്ടോ എന്ന് നോക്കിയിട്ടു അതിലേക്കു അവസാനം കുറിച്ച കൂടെ കുരുമുളക് പൊടിയും , ഗരം മസാല പൊടിയും ചേർക്കുക .
8. രുചി ഒന്നുകൂടെ കൂടാനായിട്ടു കറിവേപ്പില , മല്ലിയില , പുതിനയില എല്ലാം ചേർത്ത് ഇളക്കി മൂടി വക്കുക
ചിക്കൻ സ്റ്റൂ റെഡി !!!

🔔വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ Chicken stew ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here