ഞണ്ട് റോസ്റ്റ്
തേങ്ങ വറുത്തരച്ച ഇ ഞണ്ട് കറി എങ്ങനെ ഉണ്ടാക്കാം എന്നറിയണ്ടേ….
അവശ്യ ചേരുവകൾ
ഞണ്ട് : 1 kg
ഉള്ളി : 2 വലുത്
തക്കാളി : 2
പച്ചമുളക് : 4
വെളുത്തുള്ളി : 4-5
ഇഞ്ചി : ചെറിയ കഷണം
പുളി : ചെറുനാരങ്ങാ വലുപ്പത്തിൽ
മല്ലി പൊടി : 2 TBL സ്പൂൺ
ഗരം മസാല : 1/2 Ts സ്പൂൺ
മഞ്ഞൾ :1/4 Ts സ്പൂൺ
മുളക് പൊടി : 1 Ts സ്പൂൺ
തേങ്ങ : 1
കുരുമുളക് : 1/2 Ts സ്പൂൺ
മല്ലി : 1 Ts സ്പൂൺ
പട്ട : 1
വറ്റൽ മുളക് : 2
ഉപ്പ്
ഓയിൽ
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആദ്യമായി തേങ്ങ കുരുമുളക് മല്ലി പട്ട വറ്റൽമുളക് ഇവ ചേർത്ത് വറുത്തെടുടുത്തു വെള്ളം ചേർക്കാതെ അരച്ചെടുക്കുക
ക്ലീൻ ചെയ്ത ഞണ്ടിൽ മല്ലി, മുളക് പൊടി, മഞ്ഞൾ ഉപ്പ് ഇവചേർത്തു 20 മിനിറ്റ് മിക്സ് ചെയ്ത് വയ്ക്കുക
ചട്ടിയിൽ ഓയിൽ ഒഴിച്ച ശേഷം വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ചേർത്ത് ഒന്ന് ചൂടാക്കി അതിൽ ഉള്ളി ചേർത്ത് നല്ലവണ്ണം വഴറ്റുക. ശേഷം തക്കാളി ചേർത്ത് നല്ലവണ്ണം എല്ലാം മിക്സ് ആക്കി അതിൽ പുളി വെള്ളം ചേർത്ത് തിളപ്പിക്കുക. അതിലേയ്ക്ക് നേരത്തെ റെഡി ആക്കി വച്ച ഞണ്ട് മിക്സ് ചെയ്യുക. 10 മിനിറ്റ് നല്ലവണ്ണം തിളച്ച ഞണ്ട് റോസ്റ്റ് അരച്ചെടുത്ത തേങ്ങ ചേർത്ത് തിളപ്പിച്ച് കറിവേപ്പില, ഗരം മസാല ഇവ ചെത്തു വാങ്ങിവയ്ക്കുക. വീഡിയോ കാണാൻ മുകളിൽ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
വായിൽ വെള്ളമൂറുന്ന ഞണ്ട് റോസ്റ്റ് റെഡി
കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഞണ്ടു റോസ്റ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.