Biscuit Gulab Jamun
‘എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു സ്വീറ്റ് ആണ് ഗുലാബ് ജാമുൻ . ഇവിടെ നമ്മൾ സാധാരണ ബിസ്ക്കറ്റ് പൊടിച്ചത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഗുലാബ് ജാമുൻ ഉണ്ടാക്കാം .ഏറ്റവും എളുപ്പവും അതുപോലെ തന്നെ രുചികരമായ ഒരു റെസിപ്പി ആണിത് .
ചേരുവകൾ :
ബിസ്ക്കറ്റ് – 17 എണ്ണം
ബേക്കിംഗ് സോഡാ – 2 നുള്ള്
തേങ്ങ ചിരകിയത് – 1/2 കപ്പ് അല്ലെങ്കിൽ dessicated coconut – 1/4 കപ്പ്
പാൽ – 1/4 കപ്പ് + 1 ടേബിൾസ്പൂൺ
ഏലക്ക – 3 എണ്ണം
പഞ്ചസാര – 1/4 കപ്പ്
വെള്ളം – 1 കപ്പ്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
1. 1കപ്പ് വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക . പഞ്ചസാര എല്ലാം അലിഞ്ഞു ചേരുമ്പോൾ ഏലക്ക കൂടി ചേർത്ത് നന്നായിട്ട് തിളപ്പിക്കുക . നൂൽ പരുവം ആകേണ്ടതില്ല . കയ്യിൽ ഒട്ടുന്ന പരുവം ആയാൽ തീ കെടുത്തി പഞ്ചസാര പാനി മാറ്റി വക്കുക .
2. ബിസ്ക്കറ്റ് തരിയില്ലാതെ മിക്സിയിൽ പൊടിച്ചെടുക്കുക . ഇതിലേക്ക് ബേക്കിംഗ് സോഡയോ dessicated coconut കൂടെ ചേർത്ത് യോജിപ്പിക്കുക .( dessicated coconut ഇല്ലെങ്കിൽ ചിരകിയ തേങ്ങാ എടുത്തു ഒരു പാനിലേക്കു ഇട്ടു ചെറിയ തീയിൽ വറുത്തു എടുക്കുക . കളർ മാറാൻ പാടില്ല . തേങ്ങയുടെ വെള്ളത്തിന്റെ അംശം ഒക്കെ പോയാൽ dessicated coconut റെഡി .)
3. ഇനി ഈ ബിസ്ക്കറ്റ് പൊടിയിലേക്കു പാലൊഴിച്ചു നല്ല സോഫ്റ്റ് മാവ് ആക്കിയെടുക്കുക . പതിയെ വേണം കുഴച്ചെടുക്കാൻ .
4. ഇനി ഇതിൽ നിന്ന് ചെറിയ ഉരുളകൾ ആക്കി എടുക്കുക . ഉരുളകൾ ഉരുട്ടുമ്പോൾ വിള്ളൽ ഉണ്ടെങ്കിൽ കുറിച്ച് കൂടെ പാൽ ചേർത്ത് കുഴച്ചു എടുക്കുക .
5. ഇനി എണ്ണയിലേക്ക് ഇട്ടു വറുത്തു കോരാം . എണ്ണയിലേക്ക് ഇടുമ്പോൾ തന്നെ medium flame ഇൽ ആയിരിക്കണം. അതിനു ശേഷം low flame il വറുത്തെടുക്കാം
6. വറുത്തതിന് ശേഷം ചൂടായ പഞ്ചസാര പണിയിലേക്കു ഇടുക . 4-5 മണിക്കൂറിനു ശേഷം എടുക്കുക . Gulab jamun ready !!
🔔വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബിസ്ക്കറ്റ് ഗുലാബ് ജാമുൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.