Home Recipes നല്ല മഴയുള്ള ദിവസം ചൂട് കഞ്ഞിയുടെയോ ചൂട് ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ കിടിലൻ ഒരു...

നല്ല മഴയുള്ള ദിവസം ചൂട് കഞ്ഞിയുടെയോ ചൂട് ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ കിടിലൻ ഒരു ചമ്മന്തി

ഈ ചമ്മന്തി ഒരല്പം ഉണ്ടെങ്കിൽ കഞ്ഞിക്കലം എപ്പൊ കാലിയായെന്ന് ചോദിച്ചാൽ മതി ഉണക്ക ചെമ്മീൻ ചമ്മന്തി

ചേരുവകൾ:

1. ഉണക്ക ചെമ്മീൻ – 1 1/2 കപ്പ്
2. തേങ്ങ ചിരകിയത് – 3/4 കപ്പ്
3. ചുവന്നുള്ളി – 6 എണ്ണം
4. വറ്റൽ മുളക് – 2 എണ്ണം
5. ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന രീതി:

1. ചെമ്മീൻ തലയും വാലും കളഞ്ഞ് വൃത്തിയാക്കി എടുക്കുക
2. ശേഷം നന്നായി കഴുകി വെള്ളം വാരാൻ വയ്ക്കുക
3. ഒരു പാനിൽ ചെമ്മീൻ ചേർത്ത് ചെറുതീയിൽ വറുത്ത് എടുക്കുക
4. ക്രിസ്പ് ആയി കഴിയുമ്പോൾ ഇറക്കി വച്ച് ചൂട് ആറാൻ വയ്ക്കുക
5. ചുവന്നുള്ളി, വറ്റൽമുളക് എന്നിവ ചെറുതീയിൽ വച്ച് വറുത്ത് എടുക്കുക (കനലിൽ വറുത്ത് എടുത്താൽ ടേസ്റ്റ് കൂടും)
6. തേങ്ങ ചിരകിയത്, ചെമ്മീൻ, ചുവന്നുള്ളി, വറ്റൽമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായി പൊടിച്ചെടുക്കുക

വിശദമായ വീഡിയൊ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഈ ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here