Home Recipes ഇന്ന് നമ്മൾ നല്ല ടേസ്റ്റി ആയിട്ടുള്ള ഫുൾ ചിക്കൻ റെസിപ്പി ആണ് ചെയ്യുന്നത്

ഇന്ന് നമ്മൾ നല്ല ടേസ്റ്റി ആയിട്ടുള്ള ഫുൾ ചിക്കൻ റെസിപ്പി ആണ് ചെയ്യുന്നത്

 

ഓവനും ഗ്രില്ലും ഒന്നുമില്ലാതെ നമുക്കൊരു ഫുൾ ചിക്കൻ ആയാലോ

ചേരുവകൾ:

ചിക്കൻ – 1kg
കുരുമുളക് – 1tsp
ചെറിയ ജീരകം 1tsp ( ചതച്ചത് )
പച്ചമുളക് – 5 ( ചെറുതായി അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tsp
കബ്സ മസാല – 3/4 tsp
കാശ്മീരി മുളകുപൊടി – 1 tsp
മാഗി ക്യൂബ് – 2( വേണമെങ്കിൽ)
ക്യാപ്സിക്കം – 1( ചെറുതായി അരിഞ്ഞത്)
ഉപ്പ് – കുറച്ച്
മല്ലിയില – 1 1/2 tsp
പൊതീന – 1 1/2 tsp
വിനാഗിരി – 2 tsp
സൺ ഫ്ലവർ ഓയിൽ – 1 cup

തയ്യാറാക്കുന്ന വിധം :

ഒരു ഫുൾ ചിക്കൻ എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക മസാല നന്നായി പിടിക്കുന്നതിനായി കത്തിവെച്ച് നന്നായി വരഞ്ഞ കൊടുക്കാം

അതിലേക്കുള്ള മസാല തയ്യാറാക്കുന്നതിനായി കുരുമുളകും ചെറിയ ജീരകം ചതച്ചതും ഒരു ടീസ്പൂൺ പച്ചമുളക് 5 എണ്ണം ചെറുതായി അരിഞ്ഞത് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ കബ്സ മസാല മുക്കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ മാഗി ക്യൂബ് രണ്ടെണ്ണം ക്യാപ്സിക്കം ഒന്ന് ചെറുതായി അരിഞ്ഞത് ഉപ്പ് കുറച്ച് ചേർക്കാം പിന്നെ മല്ലിയിലയും പൊതീന രണ്ടും ഒന്നര ടീസ്പൂൺ വീതം വിനാഗിരി രണ്ട് ടീസ്പൂൺ സൺഫ്ളവർ ഓയിൽ ഒരു കപ്പും ചേർത്ത് കൊടുത്തു ഒരു മിനിറ്റ് നന്നായി കൈകൊണ്ടുതന്നെ മിക്സ് ചെയ്യുക എന്നിട്ട് ചിക്കനിൽ മസാല നന്നായി തേച്ചുപിടിപ്പിക്കുക രണ്ട് ഹവർ മിനിമം ഫ്രിഡ്ജിൽ വെക്കണം

ചുവടു കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിനെ ആദ്യത്തെ രണ്ട് മിനിറ്റ് ഹൈ ഫ്ലെയിം ഇട്ടു കൊടുക്കുക ഓയിൽ ചൂടായി വന്നാൽ നന്നായി തീകുറച്ച് കൊടുക്കുക അടച്ചുവെച്ച് വേണം വേവിക്കാൻ ഇടയ്ക്കിടയ്ക്ക് അടിയിൽ പിടിക്കുന്ന ഉണ്ടോ എന്ന് നോക്കാം ഒരു 40 45 മിനിറ്റ് വരെ വേവിക്കാൻ ആവശ്യം വരും അവസാനത്തെ ഒരു മിനിറ്റ്  ഹൈ ഫ്ലെയിം ഇട്ട്  കൊടുക്കാം

കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഫുൾ ചിക്കൻ റെസിപ്പി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here