Home Recipes പലർക്കും ഒട്ടും ഇഷ്ടം ഇല്ലാത്ത വഴുതനങ്ങ തോരൻ വളരെ എളുപ്പത്തിൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ...

പലർക്കും ഒട്ടും ഇഷ്ടം ഇല്ലാത്ത വഴുതനങ്ങ തോരൻ വളരെ എളുപ്പത്തിൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ കഴിക്കാത്തവർ പോലും കഴിച്ചു പോവും

 

ചേരുവകൾ:

1) വഴുതനങ്ങ – 2
2) തേങ്ങാ – കാൽ കപ്പ്
3) ചെറിയ ഉള്ളി – 7
4) പച്ചമുളക് – 1 (എരിവ് അനുസരിച്ച് കൂട്ടാം)
5) കറി വേപ്പില – 3 തണ്ട്

ഉണ്ടാക്കേണ്ട വിധം:

വഴുതനങ്ങ കട്ടി കുറച്ച് അരിഞ്ഞ് വെള്ളത്തിലേക്ക് ഇടുക.. 3 തവണ വെള്ളം മാറ്റി കൊടുത്ത് വെള്ളം ഇല്ലാതെ എടുക്കുക.

ഒരു ചട്ടിയിലേക്ക് ഇത് മാറ്റി ഇതിലേക്ക് തേങ്ങയും പച്ചമുളകും ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഉപ്പ് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക..

ഇനി ലോ ഫ്ലയിമിൽ 5 മിനിറ്റ് വേവിക്കുക. നന്നായി ഇളക്കി കൊടുക്കുക. ഇതിന് ശേഷം 3 മിനിറ്റ് കൂടി മൂടി വെച്ച് വേവിക്കുക.
വെന്തതിനു ശേഷം മൂടി മാറ്റുക.. ഇനി ഇത് ഇളക്കാൻ പാടില്ല.. തണുത്തതിനു ശേഷം മാത്രം ഇളക്കി കൊടുക്കുക.

ഒട്ടും ഒട്ടിപിടിക്കാത്ത നല്ല രുചികരമായ വഴുതനങ്ങ തോരൻ റെഡി..

വീഡിയോ കാണാം

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  വഴുതനങ്ങ തോരൻഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here