Home Recipes ചക്കക്കുരു മുരിങ്ങക്ക മാങ്ങാ കറി തയ്യാറാക്കുന്ന വിധം ഈ നാടൻ കറി ഒന്ന് പരീക്ഷിച്ചു നോക്കു...

ചക്കക്കുരു മുരിങ്ങക്ക മാങ്ങാ കറി തയ്യാറാക്കുന്ന വിധം ഈ നാടൻ കറി ഒന്ന് പരീക്ഷിച്ചു നോക്കു 😋

ആവശ്യമായ സാധനങ്ങൾ

ചക്കക്കുരു -6
മുരിങ്ങക്ക-3/4kg
മാങ്ങ-1
തേങ്ങ-11/2cup
പച്ചമുളക്-3
ഉള്ളി-4
വെളുത്തുള്ളി-3
ജീരകം-1/4tbs
മഞ്ഞൾ പൊടി-1/4tbs
കറിവേപ്പില
വെള്ളം
ഉപ്പ്
കടുക്-1/2tsp
ഉലുവ-1/4tsp
വറ്റൽമുളക്-4
ഉള്ളി-2
എണ്ണ-3tbs

ഉണ്ടാക്കേണ്ടവിധം 

ചക്കക്കുരു തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മുറിച്ചത് ചട്ടിയിലേക്ക് ഇട്ട് ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക.

ചക്കക്കുരു വേന്തു വരുമ്പോൾ കഷ്ണങ്ങളാക്കി മുറിച്ച മുരിങ്ങക്ക പച്ച മാങ്ങയും കുറച്ച് മഞ്ഞൾ പൊടിയും വെള്ളവും ചേർത്ത് അടച്ച് വെച്ച് വേവിക്കുക.
അരപ്പ് തയ്യാറാക്കാൻ മിക്സിയുടെ ജാറിലേക്ക് തേങ്ങ മുളക്, ഉള്ളി, വെളുത്തുള്ളി, ജീരകം, കറിവേപ്പില മഞ്ഞൾ പൊടി ആവശ്യത്തിനുള്ള വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

മുരിങ്ങക്കയും മാങ്ങയും വെന്തു വരുമ്പോൾ അരപ്പ് ചേർത്ത് പാകത്തിനുള്ള വെള്ളവും ചേർത്ത് ഇടത്തരം തീയിൽ നന്നായി തിളപ്പിച്ചെടുക.പാകത്തിനുള്ള ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം കടുക് താളിച്ച് ചേർക്കാം. കടുക് താളിക്കാൻ പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക ‘ എണ്ണ ചൂടാകുമ്പോൾ കടുക് ഉലുവ ചേർത്ത് പൊട്ടിക്കുക. ശേഷം ഉള്ളി അരിഞ്ഞതും വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചിട്ട് കറിലേക്ക് ചേർക്കുക.

Recipe Link:

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഇതൊന്ന്  ഉണ്ടാക്കി  നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here