Home Recipes മധുരപ്രിയർക്ക് ഏറെ ഇഷ്ടപ്പെടുന്നതും ഓവനില്ലാതെ വീട്ടിൽ തന്നെ തയാറാക്കാവുന്നതുമായ ഒരു സ്വിസ് റോൾ റെസിപ്പി

മധുരപ്രിയർക്ക് ഏറെ ഇഷ്ടപ്പെടുന്നതും ഓവനില്ലാതെ വീട്ടിൽ തന്നെ തയാറാക്കാവുന്നതുമായ ഒരു സ്വിസ് റോൾ റെസിപ്പി

ചേരുവകൾ:-

മൈദ-8 ടേബിൾസ്പൂൺ
ബേക്കിംഗ് പൗഡർ-1/2 ടീസ്പൂൺ
ബേക്കിംഗ് സോഡ- ഒരു നുള്ള്
ഉപ്പ്- ഒരു നുള്ള്
പൊടിച്ച പഞ്ചസാര- 6 ടേബിൾസ്പൂൺ
മുട്ട- 3 എണ്ണം
എണ്ണ- 2 ടേബിൾസ്പൂൺ
വാനില എസ്സൻസ്-1/2 ടീസ്പൂൺ
ജാം-3 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം:-

ആദ്യ നാലു ചേരുവകൾ അരിച്ചെടുക്കുക
മുട്ട ബീറ്ററോ സ്പൂണോ ഉപയോഗിച്ച് പതപ്പിച്ചെടുക്കുക.

പൊടിച്ച പഞ്ചസാര, എണ്ണ, വാനില എസ്സൻസ്,അരിച്ചെടുത്ത പൊടികൾ എന്നിവ ചേർത്ത് യോചിപ്പിക്കുക.

ചൂടായ തവയിൽ ചെറുചൂടിൽ ബേക്ക് ചെയ്തെടുക്കാം. ഇതു പകുതി ചൂടാറുമ്പോൾ ഒരു ബട്ടർ പേപ്പറിലോ അല്ലെങ്കിൽ ക്ലിങ് റാപിന്റെ മുകളിലേക്കു വെച്ച് അതിന്റെ മുകളിൽ ജാം പുരട്ടി റോൾ ചെയ്തെടുക്കുക,

ഇത് 2 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെയ്ക്കുക. രണ്ട് മണിക്കൂറിനു ശേഷം കട്ട് ചെയ്തെടുക്കാം. വാനില സ്വിസ് റോൾ തയ്യാർ.

വീഡിയോ കാണാം👉

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  സ്വിസ് റോൾ റെസിപ്പി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here