Home Recipes ടിക്ടോകിൽ ട്രെൻഡിംഗ് ആയ ഡാൽഗോണ കോഫി നിങ്ങളിനിയും ട്രൈ ചെയ്തില്ലേ.! 👉

ടിക്ടോകിൽ ട്രെൻഡിംഗ് ആയ ഡാൽഗോണ കോഫി നിങ്ങളിനിയും ട്രൈ ചെയ്തില്ലേ.! 👉

DALGONA COFFEE ☕️

പഞ്ചസാര ചേർത്ത് ചോക്കളേറ്റ് രൂപത്തിൽ കട്ടിയായുണ്ടാക്കുന്ന ടോഫി രൂപത്തിലുള്ള ഡാൽഗോണ എന്ന സൗത്കൊറിയൻ മിഠായിയിൽ നിന്നാണ് ഡാൽഗോണ എന്ന പേരുവന്നത്.

തണുത്ത പാലും കോഫീ നുരകളും കൊണ്ട് സമൃദ്ധമായ ഈ കോഫി മൂന്നേമൂന്ന് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം എന്നത് കൂടുതൽ പ്രിയങ്കരമാക്കുന്നു.

ചേരുവകൾ

ഇൻസ്റ്റന്റ് കോഫി- 2 ടേബിൾ സ്പൂൺ

പഞ്ചസാര- 2 ടേബിൾ സ്പൂൺ
ചൂടുവെള്ളം- രണ്ട് ടേബിൾ സ്പൂൺ

തണുപ്പിച്ച പാൽ- അരകപ്പ്

ഐസ്ക്യൂബ്- ആവശ്യത്തിന്

ഉണ്ടാക്കേണ്ടവിധം 

കോഫിയും ചൂടുവെള്ളവും പഞ്ചസാരയും ഒരു ബൗളിലെടുത്ത് നന്നായി അടിച്ചെടുക്കുക. ഈ കോഫി മിക്സ് കട്ടിയായി നുരഞ്ഞുവരും വരെ ഇപ്രകാരം ചെയ്യുക. ഇനി ഒരു ഗ്ലാസ്സിൽ പാലൊഴിച്ച് അതിനു മുകളിൽ ഐസ്ക്യൂബിടാം. ശേഷം കോഫി മിശ്രിതം മുകളിലൊഴിക്കാം.സമൃദ്ധമായ ഡാൽഗോണ കോഫി തയ്യാർ.

വീഡിയോ കാണാം👉

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഡാൽഗോണ കോഫി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here