Home Stories ഇനി ആ മനുഷ്യൻ പറഞ്ഞ തെറ്റിന്റെ ഫലമാണ് ഞങ്ങളുടെ കുഞ്ഞെങ്കിൽ…

ഇനി ആ മനുഷ്യൻ പറഞ്ഞ തെറ്റിന്റെ ഫലമാണ് ഞങ്ങളുടെ കുഞ്ഞെങ്കിൽ…

‘ഒരു ട്രയിൻ യാത്ര’

രചന : Josbin Kuriakose

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ പൂന എക്പ്രസ് കാത്തിരിക്കുമ്പോളാണ് എന്റെ തൊട്ടടുത്ത് ഒരു ഫാമിലിയേ കാണുന്നത്…

അമ്മയും, അച്ഛനും ,ഓട്ടിസം ബാധിതനായ ഒരു മോനും..

ഓരോ ട്രയിനും പ്ലാറ്റ്ഫോമിലോട്ട് വരുമ്പോൾ ആ മകൻ ഓടി പോകും ട്രയിന്റെ അരികിലേയ്ക്കു…


അമ്മയും അച്ഛനും അവന്റെ പുറകെ ഓടുന്നു..

അവർ പുറകെ ചെല്ലുമ്പോൾ സന്തോഷകൊണ്ടവൻ
പൊട്ടി ചിരിയ്ക്കുന്നു..

പൂന എക്സപ്രസ്സ് പ്ലാറ്റ്ഫോമിലോട്ടു വന്നപ്പോൾ

കൈയിലെ ബാഗുമായി ഞാൻ ട്രയിനിലോട്ടു കയറിയപ്പോൾ

എനിയ്ക്കു പുറകിൽ ആ ഫാമിലിയും എനിയ്ക്കൊപ്പം ട്രയിനിൽ കയറാൻ വരുന്ന കാഴ്ച്ച ഞാൻ കണ്ടു..

ട്രയിനിൽ കയറി സീറ്റ് ചെക്കു ചെയ്യ്തപ്പോൾ
ഭാഗ്യം സൈഡ് സീറ്റ് തന്നെ കിട്ടി.

എന്റെ
സീറ്റിനടത്തു തന്നെയാണ് ആ ഫമിലിയ്ക്കും സീറ്റ് കിട്ടിയത്..

ട്രയിൻ വിട്ട് കുറച്ചു കഴിഞ്ഞപ്പോൾ സൈഡ് സീറ്റിനായി ആ കുട്ടി വാശി കാണിക്കാൻ തുടങ്ങി..

അവന്റെ വാശി അതിരു കടന്നപ്പോൾ അവർ എന്നോട് ചോദിച്ചു അവനെ അവിടെ ഇരുത്താൻ കഴിയുമോ എന്ന്…

മനസ്സിൽ അവരെ തെറി വിളിച്ച് സൈഡ് സീറ്റിൽ നിന്ന് ഞാൻ മാറി കൊടുത്തു..

സൈഡിൽ സിറ്റുകിട്ടിയ നിമിഷം മുതൽ അവന്റെ കണ്ണുകളിൽ സന്തോഷം കാണാൻ കഴിഞ്ഞു..

സൈഡ് വിൻഡോയിലൂടെ അവൻ കാണുന്ന കാഴ്ച്ചകൾ അവൻ അവർക്കും കാണിച്ചു കൊടുക്കുന്നു..

അടുത്ത ട്രാക്കിലൂടെ പോകുന്ന ട്രയിന്റെ ശബ്ദം അവനെ അസസ്ഥനാക്കുന്നു

അപ്പോൾ ആ അമ്മയേ അവൻ കെട്ടിപിടിയ്ക്കുന്നു..

അവന്റെ കാഴ്ച്ചകൾ കണ്ടു എന്റെ കണ്ണടഞ്ഞു പോയതറിഞ്ഞില്ല..

അവൻ എന്നെ തട്ടിവിളിയ്ക്കുമ്പോഴാണ് ഞാൻ കണ്ണുതുറക്കുന്നത്..

ചേട്ടാ ചേട്ടാ എന്നു വിളിച്ച് എന്റെ മുന്നിലേയ്ക്കു ഒരു ആപ്പിൾ നീട്ടി പിടിച്ചു നില്ക്കുന്ന അവനെയാണ് ഞാൻ കാണുന്നത്…

മനസ്സില്ലാ മനസ്സോടെ ഞാൻ അത് വാങ്ങി..

മോൻ സൈഡ് സിറ്റിൽ ഇരുന്നോളാൻ പറഞ്ഞ് ആ അച്ചൻ മോനെയും കൂട്ടി മുകളിൽ കയറി കിടന്നു..

ശബ്ദം താഴ്ത്തി അയാൾ അവന് താരാട്ടുപാട്ടുകൾ പാടികൊടുക്കുന്നു…

ആ സ്ത്രി ബാത്തു റൂമിലേയ്ക്കു പോയ നിമിഷം… അവൻ കണ്ണു തുറന്നപ്പോൾ ആ സ്ത്രിയേ അവൻ കണ്ടില്ല അമ്മ, അമ്മ എന്നു പറഞ്ഞു അവൻ വഴക്കിടാൻ തുടങ്ങി..

ബാത്തു റൂമിൽ നിന്ന് ആ അമ്മ തിരിച്ചു വന്നപ്പോൾ അവന്റെ സന്തോഷം പറഞ്ഞറിയ്ക്കാൻ പറ്റാത്തതായിരുന്നു…

ആരെയും ബോധ്യപ്പെടുത്താനോ കാണിയ്ക്കാനോ വേണ്ടിയുള്ള സ്നേഹമല്ല

ഈ അമ്മയും, അച്ഛനും ,മകനും തമ്മിലുള്ള ഇഷ്ട്ടമെന്ന് കുറച്ചു നിമിഷങ്ങൾ കൊണ്ടു എനിയ്ക്കു മനസ്സിലാക്കാൻ കഴിഞ്ഞു…

മനസ്സില്ലാ മനസ്സോടെ ആ മനുഷ്യനോട് ഞാൻ ചോദിച്ചു മകന്റെ ഈ അവസ്ഥ നിങ്ങൾക്ക് സങ്കടമില്ലേ ?

എന്തിന് സങ്കടം.

വിവാഹം കഴിഞ്ഞ് എത്രപേർക്കു മക്കളില്ല…

ഞങ്ങൾക്ക് ഒരു മോനേ തന്നില്ലേ?

ഒരാളുടെ കുറവുകൾ കാണുന്നത് നമ്മുടെ കണ്ണുകൾ അല്ലേ.?

ഞങ്ങളുടെ കണ്ണിൽ അവന് ഒരു കുറവും ഇല്ല..

അവന്റെ കുറവു കണ്ട് അവനെ മാറ്റി നിർത്താൻ ശ്രമിക്കുന്നവരെ ഞങ്ങളും മാറ്റി നിർത്താൻ ശ്രമിക്കാറാണ് പതിവ്…

ഈ അടുത്ത് ഇവൾക്ക് ഇച്ചിരി സങ്കടംതോന്നി…

ഏതോ ഒരാളുടെ പ്രസംഗത്തിൽ അയാൾ പറഞ്ഞു

മക്കൾക്ക്
ഓട്ടിസം വരുന്നത് മാതാപിതാക്കളുടെ സ്വഭാവദൂഷ്യം കൊണ്ടാണന്ന്..

ആ പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ എന്നെ കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് ഇവൾ ചോദിച്ചു ഇച്ചായ നമ്മുടെ സ്വഭാവ ദൂഷ്യമാണോ

നമ്മുടെ മോന് ഈ അവസ്ഥ വന്നത്..?

അന്ന് ഇവളോടു പറഞ്ഞതു തന്നെ ഞാൻ മോനോടും പറയാം..

ഭാഗ്യമുള്ളവർക്കും, പൊന്നുപ്പോലെ നോക്കാൻ കഴിയുന്നവർക്കും മാത്രമാണ് ദൈവം ഇതുപ്പോലുള്ള മക്കളെ കൊടുക്കു..

ഇനി ആ മനുഷ്യൻ പറഞ്ഞ തെറ്റിന്റെ ഫലമാണ് ഞങ്ങളുടെ കുഞ്ഞെങ്കിൽ..

ആ മനുഷ്യന്റെ ജീവിതത്തിൽ നന്മ എന്നത് അയാൾ കണ്ടിരിക്കില്ല..

ഞങ്ങളുടെ നന്മയും, പുണ്യവുമാണിവൻ…

എത്ര മാതാപിതാക്കൾ ഒത്തിരി കഴിവുള്ള മക്കൾക്ക് ജന്മം നല്ക്കുന്നു..

അവരുടെ ഇഷ്ട്ടത്തിന് വളർത്തുന്നു..

വളർന്ന് സ്വന്തം കാലിൽ നില്ക്കാനാകുമ്പോൾ അവർ മാതാപിതാക്കളെ മറന്നു പോകുന്നു..

പക്ഷേ ഞങ്ങൾക്ക് ആ പേടിവേണ്ട, ഞങ്ങളുടെ മരണംവരെ ഇവൻ ഞങ്ങളെ തനിച്ചാക്കി എവിടെയും പോകില്ല…

ഞങ്ങളെ കാണാതിരിയ്ക്കാൻ അവന് കഴിയില്ല..

ഒരു പേടി മാത്രമുണ്ട് ഞങ്ങളുടെ മരണശേഷം ഞങ്ങൾ കാണാത്ത
ഇവന്റെ കുറവുകൾ ഈ ലോകം ഇനി കാണുമോ എന്ന്..

ട്രയിൻ പൂന റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ നാളിതുവരെ കാണാത്ത പവിത്ര ബന്ധത്തിന്റെ കാഴ്ച്ചകൾ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എന്റെ മനസ്സ്…

ജോസ്ബിൻ

LEAVE A REPLY

Please enter your comment!
Please enter your name here