Home Recipes കൂന്തൽ എപ്പോഴും ഉണ്ടാക്കുന്ന roast ൽ നിന്ന് വ്യത്യസ്തമായി ഉണ്ടാക്കിയാലോ….🤔

കൂന്തൽ എപ്പോഴും ഉണ്ടാക്കുന്ന roast ൽ നിന്ന് വ്യത്യസ്തമായി ഉണ്ടാക്കിയാലോ….🤔

Coconut Koonthal Pepper Roast 🥰🥰🥰

ഉണ്ടാക്കേണ്ടവിധം 

അതിനായി ഒരു pan വെച്ച് അതിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 1tsp വെളുത്തുള്ളി അരിഞ്ഞത് ,1tsp ഇഞ്ചി അരിഞ്ഞത് എന്നിവ വഴറ്റുക .

കുറച്ച് തേങ്ങ കനം കുറച്ച് നീളത്തിൽ slice ചെയ്തത് ചേർത്ത് വറുക്കുക . ( വറത്തതിന്റെ പാകം അറിയുന്നതിന് വീഡിയോ 🧐 ) ഇനി ഇതിലേക്ക് 2 പച്ചമുളക് അരിഞ്ഞത് , കുറച്ച് വേപ്പില എന്നിവ ചേർത്ത് വഴറ്റുക . ഇത് വേറെ ഒരു പാത്രത്തിൽ മാറ്റി വയ്ക്കുക .

Pan ൽ 2 സവോള അരിഞ്ഞത് ഇട്ട് വഴറ്റുക . അതിൽ ഉപ്പ് ആവശ്യത്തിന് , മഞ്ഞൾപ്പൊടി 1/2 tsp , മുളക് പൊടി 1/2 tsp , മല്ലിപ്പൊടി 1/2 tsp, കുരുമുളക് പൊടി 2 tsp എന്നിവ ചേർത്ത് പച്ചമണം പോകുന്നതു വരെ വഴറ്റുക . അതിൽ കഴുകി റിംഗ് പോലെ മുറിച്ച് വാല് വെച്ച കൂന്തൽ ഇട്ട് വേവിക്കുക .
കൂന്തൽ വെന്താൽ അതിൽ വറുത്ത് മാറ്റിവെച്ചിരിക്കുന്ന തേങ്ങ ഇട്ട് നന്നായി ഇളക്കുക . Coconut കൂന്തൽ Pepper Roast …. ready 😋😜

Video….. nokkikollooo 🧐🧐🧐

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ Coconut Koonthal Pepper Roast ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here