പൈനാപ്പിൾ കോക്കനട്ട് കേക്ക്
ചേരുവകൾ
മൈദ – 1.5 കപ്പ്
എണ്ണ(സൺഫ്ലവർ / വെജിറ്റബിൾ ) – മുക്കാൽ കപ്പ്
പഞ്ചസാര – മുക്കാല്‍ കപ്പ്
മുട്ട – ഒരെണ്ണം
ബേക്കിങ് പൗഡർ – ഒരു ടീസ്പൂൺ
ബേക്കിങ് സോഡ – അര ടീസ്പൂൺ
കറുവപ്പട്ട പൊടി – അര ടീസ്പൂൺ
തേങ്ങാപ്പാൽ – കാൽ കപ്പ്
ഡെസിക്കേറ്റഡ് കോക്കനട്ട് – അര കപ്പ്
പൈനാപ്പിൾ പൾപ്പ് – രണ്ട് ടേബിൾസ്പൂൺ
പൈനാപ്പിൾ കഷണങ്ങള്‍ – കാൽ കപ്പ്
വാനില/പൈനാപ്പിൾ എസ്സൻസ് – ഒരു ടീസ്പൂൺ
വിനാഗിരി – മുക്കാല്‍ ടീസ്പൂൺ
ഉണ്ടാക്കേണ്ടവിധം
മൈദയിൽ ബേക്കിങ് സോഡയും ബേക്കിങ് പൗഡറും കറുവപ്പട്ട പൊടിയും ചേർത്ത് അരിച്ചെടുക്കുക. മുട്ട,പഞ്ചസാര, എണ്ണ, പൈനാപ്പിൾ പൾപ്പ്,വിനാഗിരി,വാനില എസ്സൻസ് എന്നിവ ചേർത്തു മിക്സിയിൽ നല്ലതുപോലെ അടിച്ചെടുക്കണം.മിശ്രിതം ഒരു പാത്രത്തിൽ പകർത്തിയെടുത്തതിനുശേഷം മൈദ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.ശേഷം ഡെസിക്കേറ്റഡ് കോക്കനട്ട്, പൈനാപ്പിൾ കഷണങ്ങളും, തേങ്ങാപ്പാലും ചേർത്തിളക്കണം.
തയാറാക്കിയ കേക്ക് മിശ്രിതം ബേക്ക് ചെയ്യാൻ ഉള്ള പാത്രത്തിൽ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക.കേക്ക് ബേക്ക് ചെയ്യാനായി കുക്കർ സ്റ്റൗവിൽ വച്ചശേഷം കുറച്ച് ഉപ്പു പൊടി നിരത്തുക. മുകളിൽ പരന്ന ചെറിയ പാത്രമോ കിച്ചണിൽ ഉപയോഗിക്കുന്ന വളയമോ വച്ചു കൊടുക്കാം. ശേഷം കുക്കറിലെ വിസിൽ മാറ്റിയശേഷം അടച്ചു ഒരു മിനിറ്റ് നന്നായി ചൂടാക്കുക. ഇനി കുക്കർ തുറന്നു മിശ്രിതം നിറച്ച പാത്രം വച്ചു കുക്കർ അടയ്ക്കുക. മീഡിയം തീയിൽ വച്ചു 40–45 മിനിറ്റ് കൊണ്ടു തയാറാക്കാം.
വിശദമായ വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയുക:
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പൈനാപ്പിൾ കോക്കനട്ട് കേക്ക്ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.