Home Recipes നമ്മൾ പല തരം ഹൽവ കഴിച്ചിട്ടുണ്ടാകും . എന്നാൽ അതേ രുചിയിൽ റവ കൊണ്ടുള്ള ഹൽവ...

നമ്മൾ പല തരം ഹൽവ കഴിച്ചിട്ടുണ്ടാകും . എന്നാൽ അതേ രുചിയിൽ റവ കൊണ്ടുള്ള ഹൽവ കഴിച്ചു നോക്കീട്ടുണ്ടോ ?

Rava Halwa | റവ ഹൽവ
‘  വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ഹൽവ ആണിത് .റവ കൊണ്ട് ഉണ്ടാക്കിയതെന്ന് മനസിലാവില്ല . രുചിയാണെങ്കിൽ കിടിലൻ . വായിൽ അലിഞ്ഞു പോകും .

ചേരുവകൾ :

റവ – 1 കപ്പ്
വെള്ളം – 2 കപ്പ്
ശർക്കര – 3/4 കപ്പ് ( മധുരം അനുസരിച്ചു )
നെയ്യ് – 50gms
തേങ്ങ പാൽ – 1 കപ്പ്
ഏലക്ക പൊടി – ആവശ്യം ഉണ്ടെങ്കിൽ
കശുവണ്ടി – ആവശ്യം അനുസരിച്ചു
ഉപ്പ് – ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം :

1. റവ ആദ്യം തന്നെ 1 മണിക്കൂർ 2 കപ്പ് വെള്ളത്തിൽ കുതിർക്കുക .
2. കുതിർത്ത ശേഷം മിക്സിയിൽ 1 മിനിറ്റ് അടിച്ചെടുക്കുക .എന്നിട്ട് അരിപ്പ കൊണ്ട് നന്നായിട്ട് അരിച്ചു എടുക്കുക . അങ്ങനെ റവ പാൽ റെഡി .
3. ശർക്കര 1/2 കപ്പ് വെള്ളത്തിൽ ഉരുക്കി ശർക്കര പാനി ഉണ്ടാക്കുക .
4. ഹൽവ ഉണ്ടാക്കുന്ന പാത്രത്തിലേക്കു റവ പാലും തേങ്ങാപ്പാലും ചേർത്ത് ഇളക്കി stove ഇൽ തീ ഓൺ ചെയ്യുക .എന്നിട്ട് നിർത്താതെ ഇളക്കി കൊണ്ടിരിക്കുക .
5. കുറുകി വരുമ്പോൾ ശർക്കര പാനിയും ചേർക്കുക .കുറിച്ച് നെയ്യും ചേർക്കുക . എന്നിട്ട് നന്നായിട്ട് കുറുക്കി എടുക്കുക .ഇടയ്ക്കിടെ കുറിച്ച് നെയ്യ് ചേർക്കുക . ഒരു നുള്ള് ഉപ്പും ചേർക്കുക .
6. ഒരു 20 മിനിറ്റ് കഴിയുമ്പോൾ നന്നായിട്ട് കുറുകി വരും . അപ്പോൾ കശുവണ്ടി ചേർക്കുക കൂടെ നെയ്യും . എന്നിട്ട് വീണ്ടും ഇളക്കികൊണ്ട് ഇരിക്കണം .
7. 30 മിനിറ്റ് ആകുമ്പോഴേക്കും ഹൽവ റെഡി ആയിട്ടുണ്ടാകും . പാനിൽ നിന്ന് വിട്ടു പോരുന്ന പരുവം ആകും . നെയ്യ് ഒക്കെ തെളിയും .
8. ചൂടോടെ വേറെ പാത്രത്തിലേക്കു മാറ്റി തണുക്കാൻ വക്കുക . തണുത്തതിനു ശേഷം മുറിച്ചു ഉപയോഗിക്കാം

🔔വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവ ഹൽവ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here