ചേരുവകള്‍
മൈദാ 300g[2 cup +2 tbs]
യീസ്റ്റ് 1tsp
പഞ്ചസാര 1tbs
ഉപ്പ് 3/4tsp
ഇളം ചൂടുവെള്ളം 180g[3/4cup]
ബട്ടര്‍/നെയ്യ്2tbs [30g]
ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് മൈദാ ഒഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ഇളക്കുക;ബട്ടര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ സോഫ്റ്റ് ആയിട്ടുള്ളത് ഉപയോഗിക്കുക.
ഇതിലേക്ക് മൈദാ കുറേശ്ശെ ചേര്‍ത്ത് ഇളക്കുക
ഇനി ഇത് നന്നായി കുഴച്ച് എടുക്കണം,
തുടര്‍ച്ചയായി 10 മിനിറ്റ് കുഴച്ച ശേഷം മാവ് 10 മിനിറ്റ് റെസ്റ്റ് ചെയ്യാനായി വയ്ക്കുക
വീണ്ടും 5-6 മിനിറ്റ് കുഴച്ചിട്ട് 10 മിനിറ്റ് റെസ്റ്റ് അനുവദിക്കുക
ഇത് എണ്ണ തടവിയ ഒരു ബൌളിലേക്ക് മാറ്റി ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ ഇരട്ടിയായി വലിപ്പം ആകുന്ന വരെ വയ്ക്കുക
ഇനി ഇത് പൊടി വിതറിയ ഒരു പ്രതലത്തിലേക്ക് മാറ്റി നന്നായി അമര്‍ത്തി ഗ്യാസ് പുറത്തു കളയുക
ദീര്‍ഘചതുരാകൃതിയില്‍ പരത്തി,വീണ്ടും ലെറ്റര്‍ മടക്കുന്ന പോലെ മടക്കുക;ഇനി ഇത് വീണ്ടും പരത്തുക;എന്നിട്ട് ചുരുട്ടി മയം പുരട്ടിയ ടിന്നിലേക്ക് വയ്ക്കുക
ഇനി ഇത് വീണ്ടും പൊങ്ങി വരാനായി 45-60 minute വയ്ക്കുക;പാത്രത്തിന്റെ 90 % നിറഞ്ഞാല്‍ bake ചെയ്യാനായി ചൂടാക്കിയിട്ട ഓവനില്‍ വയ്ക്കുക;190 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ 32-35 മിനിറ്റ് bake ചെയ്യുക
25 മിനിറ്റ് കഴിയുമ്പോള്‍ കൂടുതല്‍ ബ്രൌണ്‍ കളര്‍ ആയാല്‍ ഒരു അലുമിനിയം ഫോയില്‍ കൊണ്ട് മുകള്ഭാഗം മൂടി ബാക്കിയുള്ള സമയം bake ചെയ്യുക
അടുപ്പില്‍ bake ചെയ്യാന്‍, നല്ല ചുവടുകട്ടിയുള്ള പാത്രം 10 മിനിറ്റ് കൂടിയ ചൂടില്‍ preheat ചെയ്യുക;എന്നിട്ട് മാവ് നിറച്ച ടിന് ഉള്ളില്‍ വച്ചിട്ട് ആദ്യത്തെ 5 മിനിറ്റ് കൂടിയ ചൂടിലും പിന്നെയുള്ള 30 മിനിറ്റ് മീഡിയം ചൂടിലും bake ചെയ്യുക
പുറത്ത് എടുത്ത ബ്രെഡ് ടിന്നില്‍ നിന്നും മാറ്റി തണുക്കാനായി വയ്ക്കുക
തണുത്ത ശേഷംമുറിക്കാം
വിശദമായ റെസിപ്പി വീഡിയോ കാണുന്നതിനു ലിങ്കില്‍ ക്ലിക്ക് ചെയ്യൂ
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബ്രെഡ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.