Home Stories എന്താലേ കൊല്ലം കുറേ കൂടെ കൊണ്ട് നടന്നതാ ഞാൻ…

എന്താലേ കൊല്ലം കുറേ കൂടെ കൊണ്ട് നടന്നതാ ഞാൻ…

രചന : Afsal Madathiparambil

ആഷി നീ ഞാൻ പറയുന്നത് ഒന്ന് മനസ്സിലേക്ക് എനിക്ക് ഒരുപാട് തിരക്കുകൾ ഉണ്ട്, അതിനിടയിൽ നീ എന്നെ ഇങ്ങനെ വിളിച്ചു ശല്യം ചെയ്യരുത്, പിന്നെ ഞാൻ ഒരു ഭാര്യയും ഉമ്മയും ആണ്, അത്കൊണ്ട് എന്നെ വിളിച്ചു ഇനി ശല്യപ്പെടുത്താൻ നിൽക്കരുത്, നീ എന്നെ എന്റെ വഴിക്ക് വിട്ടേക്ക്..

വാട്സ്ആപ്പ് മെസ്സേജ് കണ്ട് ആഷി ഒരു നിമിഷം ഭൂമിയിൽ നിന്നും ഇല്ലാതായി പോയി.. അവൻ ഒന്നു കുറച്ച് പഴയകാല ഓർമ്മകൾ അയവിറക്കി, എന്തൊക്കെ ആയിരുന്നു അന്ന്..

നീ ഒന്ന് വിളിക്കോ ആഷി ഞാൻ ആകെ മൂഡ്ഓഫ് ആണ് എന്നും പറഞ്ഞ് എന്നെ കൊണ്ട് എത്ര വട്ടം വിളിപ്പിച്ചതാണ്, നീ വിളിച്ചു നിന്നോട് ഒന്ന് മിണ്ടി കഴിഞ്ഞാൽ മാറും എന്റെ ടെൻഷൻ, നീ ഒന്ന് വിളിക്കോ,നീ വിളിക്കുമ്പോൾ കരഞ്ഞു ആണ് ഞാൻ തുടങ്ങുന്നത് എങ്കിലും വെക്കുമ്പോൾ ഞാൻ ഹാപ്പി ആണുട്ടോ…

അങ്ങനെത്തെ ആളാണ്, ഇന്നിപ്പോ പറയുന്നെ നീ എനിക്ക് ഇനി മെസ്സേജ് ചെയ്യരുത്, വിളിക്കരുത് എന്ന്, എന്താലേ കൊല്ലം കുറേ കൂടെ കൊണ്ട് നടന്നതാ ഞാൻ അജ്‌വ ടീച്ചറെ, ഒരു പോറൽ പോലും ഏല്പിച്ചിട്ടില്ല, എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാൽ ബെഡിൽ കിടന്നു കൊണ്ട് തന്നെ പ്രാർത്ഥിക്കും ഇന്ന് നല്ല ദിവസം ആകാൻ, കൂടെ അജ്‌വ ടീച്ചർക്കും, അതിനൊക്കെ കാരണവും ഉണ്ട്,

ഒരു കോഴ്സ് പഠിക്കാൻ ചെന്നപ്പോൾ പരിചയ പെട്ടതാണ് ഞാൻ അജ്‌വ ടീച്ചറെ, ആ പരിചയം പിന്നീട് നല്ല സൗഹൃദം ആയി, പിന്നെ ആ സൗഹൃദം വളർന്നു അനിയനും ഇത്തയും ആയി, ഒരിക്കലും പിരിയാൻ പറ്റാത്ത ബന്ധം ആയി വളർന്നു അത്, ടീച്ചർ മാത്രമല്ല ടീച്ചറുടെ കുടുംബവും ഞാനുമായി നല്ല അടുപ്പം ആയി, ദുബൈലുള്ള ഞാൻ വെക്കേഷൻ വരുമ്പോൾ എല്ലാം കാണാൻ പറ്റുമെങ്കിൽ കണ്ടും അല്ലെങ്കിൽ വിളിച്ചും ടീച്ചറുടെ ഭർത്താവും മോളും ആയി സൗഹൃദം പങ്കുവെച്ചു,മോൾ എന്റെ സ്വന്തം അനിയത്തി ആയി മാറി, ഇക്ക ഇടയ്ക്കു ടീച്ചറെയും എന്നെയും മോനും ഉമ്മയും ആണെന്നാ പറയാറുള്ളത്..

ഇടയ്ക്കു എനിക്ക് എന്തോ മനസ്സിൽ ഒരു സംശയം വന്നു, ടീച്ചറെ അല്ലാട്ടോ, ഞങ്ങൾ എന്നും രാവിലെ സലാം പറഞ്ഞാണ് ചാറ്റിങ് തുടങ്ങുന്നേ, പക്ഷെ ശരിക്കും പറഞ്ഞാൽ അത് തെറ്റല്ലേ എന്നായിരുന്നു എന്റെ സംശയം, അതിന് കാരണവും ഉണ്ട്, ഇസ്ലാമിൽ അന്യ സ്ത്രീ പുരുഷൻ തമ്മിൽ സലാം പറയരുത് എന്നാണ് പഠിച്ചിട്ടുള്ളത്, സംശയം ചോദ്യമായി ഉയർന്നു അജ്‌വ ടീച്ചറോട് തന്നെ ആയിരുന്നു എന്റെ ആ ചോദ്യം, പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു ടീച്ചറുടെ ഉത്തരം,അന്യ സ്ത്രീയും പുരുഷനും എന്നല്ലേ നമ്മൾ പഠിച്ചിട്ടുള്ളത്, പക്ഷെ “അതിന് നീ എന്റെ അനിയൻ അല്ലേടാ” എന്നായിരുന്നു അജ്‌വ ടീച്ചറുടെ ഉത്തരം,
ഒരിക്കലും പ്രതീക്ഷിക്കാത്ത ഉത്തരം ആയിരുന്നു അത്..

ആഷിക്ക് ഒരുപാട് പെൺ സൗഹൃദങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് സത്യം, ഉള്ള കുറച്ച് പേര് അവനെ കാണുന്നത് ഇത് പോലെ സ്വന്തം അനിയൻ ആയിട്ട് തന്നെയാണ്, പുതിയ ഒരാൾ കൂടി ആ കൂട്ടത്തിൽ വന്നിരിക്കുന്നു, അവൻ സന്തോഷം കൊണ്ട് പടച്ചോനോട് ഒരുപാട് നന്ദി പറഞ്ഞു ആ നിമിഷം, അടുത്ത മെസ്സേജ് കണ്ടാണ് അവൻ പിന്നീട് ഫോൺ നോക്കുന്നത്, ആഷിയുടെ കണ്ണ് കലങ്ങിയത് കൊണ്ടാകും അവൻ ആ കണ്ട കാഴ്ച്ച വിശ്വസിക്കാൻ കഴിയാതെ ഇരുന്നത്, ഒരു സ്ക്രീൻ ഷോട്ട് മെസ്സേജ് ആയിരുന്നു അത്, അതും അവന്റ നമ്പർ ആണ്, പക്ഷെ അതിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു അവന്റ പേര് അല്ലായിരുന്നു ആ സ്ക്രീൻ ഷോട്ട് മെസ്സേജിൽ, അതു തന്നെ ആയിരുന്നു അവനെ ഞെട്ടിച്ചതും, അവന്റെ പേരിന്റെ സ്ഥാനത്തു ബ്രദർ എന്നു ടൈപ്പ് ചെയ്തിട്ട് ആണ് അജ്‌വ ടീച്ചറുടെ അടുത്ത മെസ്സേജ് അവന്റെ ഫോണിലേക്ക് സ്ക്രീൻ ഷോട്ട് ആയി വന്നത്..

അജ്‌വ ടീച്ചർ പറയാൻ തുടങ്ങി ആഷി നീ എന്റെ അനിയൻ തന്നെയാണ് അത് ഇനി ആര് അല്ലെന്നു പറഞ്ഞാലും, കൂടെ പിറന്നില്ലെങ്കിലും നീ എനിക്ക് കൂടെപിറപ്പ് തന്നെ ആണുട്ടോ..

ആഷി തുടർന്ന് ടീച്ചർ പറയുന്നത് എനിക്ക് മനസ്സിലാകും പക്ഷെ കാണുന്നവർക്ക് അതൊന്നും മനസ്സിലാകില്ല എന്നെ എന്റെ കൂട്ടുകാർ ഇടക്കൊക്കെ കളിയാക്കും തമാശക്ക് ആണെങ്കിൽ പോലും എനിക്ക് ടീച്ചറെ അങ്ങനെ പറയുമ്പോൾ ഇഷ്ട്ടപെടില്ല, പിന്നെ ഇക്ക എന്നെങ്കിലും നമ്മുടെ ഈ ബന്ധം നിർത്തണം എന്ന് പറയാണെങ്കിൽ ടീച്ചർ പറയാൻ മടിക്കേണ്ടട്ടോ, ടീച്ചർ പറഞ്ഞ മതി പിന്നെ മെസ്സേജ് അയക്കില്ലട്ടോ, അതിന്റെ പേരിൽ ഇക്കാടെ അടുത്ത് ഇനി തർക്കിക്കാൻ പോകരുത്ട്ടോ.. ആഷി പറഞ്ഞു നിർത്തി,

പക്ഷെ എല്ലാത്തിനും അജ്‌വ ടീച്ചറുടെ കയ്യിൽ ഉത്തരം ഉണ്ടായിരുന്നു, ഓരോന്നിനായി അജ്‌വ ടീച്ചർ ആഷിക്കുള്ള മറുപടി നൽകാൻ തുടങ്ങി..
നീ എന്റെ അനിയൻ ആണ് ഞാൻ നേരത്തെ പറഞ്ഞല്ലോ, പിന്നെ മറ്റുള്ളവർ എന്ത് കരുതിയാലും നമ്മുക്ക് കുഴപ്പമില്ല, കാരണം നിന്നെയും നിന്റെ വീട്ടുകാരെയും എന്നെയും എന്റെ വീട്ടുകാരെയും നമ്മുടെ രണ്ടു വീട്ടുകാർക്കും അറിയാം, പിന്നെ മറ്റുള്ളവർ വേറെ രീതിയിൽ ചിന്തിക്കുന്നുണ്ടെങ്കിൽ അത് അവരുടെ കാഴ്ചപാടിന്റെ കുഴപ്പം മാത്രം ആണ്, അല്ലാതെ നമ്മുടെ കുഴപ്പം അല്ല, ഇക്ക വിലക്കിയാലെ എനിക്ക് കുഴപ്പം ഒള്ളൂ, പക്ഷെ ഇക്കാക്ക് നിന്നെ നല്ല ഇഷ്ടം ആണ് അത്കൊണ്ട് അതുണ്ടാകില്ല,ഇക്ക ഇടക്ക് എന്നോട് ചോദിച്ചു നീ എന്ത് കൈ വിഷം ആണ് ആ കുട്ടിക്ക് കൊടുത്തേ എന്ന്, ഞാൻ പറഞ്ഞു ഒന്നും കൊടുത്തത് അല്ല അവൻ എന്റെ കൂടെപിറപ്പാണെന്നു, അത്കൊണ്ട് ഈ വിഷയം ഇവിടെ നിർത്താം

സോറി ടീച്ചറെ എനിക്ക് എന്തോ മനസ്സിന് ഒരു പേടി തോന്നി അതുകൊണ്ട ഞാൻ..

സാരമില്ല, ഇനി അതിനെ പറ്റി ഒരു ചർച്ച വേണ്ട..

ഒരു ദിവസം ഞാൻ സ്റ്റാറ്റസ് ഇട്ടപ്പോൾ എന്തൊക്ക ആയിരുന്നു അന്നും പറഞ്ഞത് അല്ലേ..

ആഷി ഓരോന്നായി ഓർത്തെടുക്കാൻ തുടങ്ങി.

“ചിലരെ പരിചയ പെട്ടപ്പോൾ തോന്നിയിട്ടുണ്ട് ഇവരെ എന്തെ നമ്മുടെ ജീവിതത്തിലേക്ക് വരാൻ വൈകിയത് എന്ന് ”

ഇത് എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയിരുന്നു ഒരു ദിവസം,

അന്ന് ഈ സ്റ്റാറ്റസ് എന്നോട് സെന്റ് ചെയ്യാൻ അജ്‌വ ടീച്ചർ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു ആരെങ്കിലും ഉണ്ടോ അങ്ങനെ എന്ന്,

അതിനുള്ള ഉത്തരവും ആഷിയെ ഞെട്ടിക്കും വിധം ആയിരുന്നു,

ആഷി നിന്നെ പരിചയപെട്ടതിന് ശേഷം ഞാൻ ഒരുപാട് ആലോചിച്ചിട്ട് ഉണ്ട് ഈ കാര്യം..

കാരണം കൂടെപിറന്നില്ലെങ്കിലും എന്റെ മനസ്സ് ഒന്നു വേദനിച്ചാൽ ഒന്നും അറിയാതെ തന്നെ നീ ആ സമയം ചോദിക്കുന്നു എന്നോട്, ഞാൻ തന്നെ ഞെട്ടി പോയിട്ടുണ്ട് ആഷി നിന്റെ ആ ചോദ്യം കേട്ടിട്ട്, നിനക്ക് എങ്ങനെ അത് മനസ്സിലാകുന്നു,
അത് പോലെ ചിലപ്പോൾ ഒറ്റപെട്ടു എന്ന് തോന്നുമ്പോൾ കൂടെ നിർത്തി നിന്റെ ആശ്വാസം നൽകുന്ന വാക്കുകൾ, സ്വന്തം രക്തങ്ങൾ പോലും പലപ്പോഴും എന്നെ മനസ്സിലാക്കി എന്ന് വരാറില്ല, പക്ഷെ ആഷി നീ എന്നെ സ്വന്തം കൂടെപിറപ്പിന്റെ സ്ഥാനം നൽകി കൂടെ നിർത്തിയപ്പോ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്തെ ഇത്ര വൈകിയേ നിന്നെ പരിചയ പെടാൻ എന്ന്, നീ എന്റെ രക്തമല്ലെന്നേ ഒള്ളൂ, നീ എന്റെ കൂടെ പിറപ്പ് തന്നെയാണ് ആഷി..

സ്നേഹിക്കുന്നവർ എത്ര ദൂരത്തു എന്നുള്ളതല്ല ടീച്ചറെ,അവരുടെ മനസ്സ് എപ്പോഴും അടുത്തായിരിക്കും,ശരി തന്നെയാണ് ടീച്ചറെ പറഞ്ഞത് അവിടെ ടീച്ചറുടെ മനസ്സ് ഒന്ന് വേദനിച്ചാൽ എനിക്ക് പെട്ടന്ന് മനസ്സിലാക്കാൻ പറ്റും, പിന്നെ എന്നും ഒരേ പ്രാർത്ഥനയാണ് എനിക്ക് ഉള്ളത്, ടീച്ചറെ കരയിപ്പിക്കരുതേ, മനസ്സ് വിഷമിപ്പിക്കരുതേ എന്നു, അത്കൊണ്ടാകും ചിലപ്പോൾ ടീച്ചറെ മനസ്സ് വേദനിക്കുമ്പോൾ എനിക്ക് പടച്ചോൻ പെട്ടന്ന് മനസ്സിലാക്കി തരുന്നത്..

ആരോ തട്ടി വിളിച്ചപ്പോൾ ആണ് ആഷി സ്വബോധത്തിൽ ആവുന്നത്, കണ്ണുകൾ കലങ്ങി ചുവന്നിരിക്കുന്നു, അവൻ ഓരോന്നായി ആലോചിക്കായിരുന്നു, ഇനിയും എത്രയോ ഉണ്ട് ഇത് പോലെത്തെ കാര്യങ്ങൾ.. ആഷി നെടുവീർപ്പിട്ട് എണീറ്റു എങ്കിലും അവന്റെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കി ഇപ്പോഴും നിലക്കാണ്,

എന്തിനാകും ഇപ്പോ അജ്‌വ ടീച്ചർ എന്നെ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നത്..
ചിലപ്പോൾ എന്നേക്കാൾ നല്ല സൗഹൃദം അല്ലെങ്കിൽ എന്നേക്കാൾ നല്ല സ്റ്റുഡന്റ്സിനെ കിട്ടിയിട്ടുണ്ടാകുംലെ..

പക്ഷെ അന്ന് പറഞ്ഞിരുന്നല്ലോ എന്നേക്കാൾ നല്ല സ്റ്റുഡന്റ്സിനെ ഇനി കിട്ടില്ല എന്നൊക്ക, ആ അതൊക്ക ഉണ്ടാകും വാക്ക് മാറ്റാൻ പറ്റുന്നത് ആണല്ലോ.. എന്തായാലും അജ്‌വ ടീച്ചർ എപ്പോഴും സന്തോഷം ആയിരിക്കാൻ ഇന്നും ഞാൻ ദുആ ചെയ്യുന്നുണ്ട്, എവിടെ ആണെന്ന് അറിയില്ലെങ്കിലും എന്നെ മറന്നാലും എനിക്ക് തിരിച്ചു അത്പോലെ ആകാൻ പറ്റില്ലല്ലോ..

ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും പടച്ചവൻ നല്ലത് മാത്രം ആഷിടെ അജ്‌വ ടീച്ചർക്ക് നൽകണേ എന്നുള്ള പ്രാർത്ഥനയോടെ അജ്‌വ ടീച്ചർ ഇനി അവന്റ ജീവിതത്തിൽ ഉണ്ടാകില്ല എന്ന നോവ് ഉള്ളിൽ ഒതുക്കി..
എങ്കിലും എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാൻ സാധിക്കും എന്ന പ്രതീക്ഷയോടെ ആഷി പുതിയ ജീവിതത്തിലേക്ക് യാത്ര തുടരുന്നു.. അജ്‌വ ടീച്ചർ ഇല്ലാത്തൊരു ജീവിതത്തിലേക്ക്…

അഫ്സൽ മഠത്തിപ്പറമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here