Home Recipes റവ കൊണ്ട് കറുമുറാ കഴിക്കാവുന്ന നല്ല അടിപൊളി സ്‌നാക്ക്. പുറമേ നല്ല crispy ഉള്ളിൽ നല്ല...

റവ കൊണ്ട് കറുമുറാ കഴിക്കാവുന്ന നല്ല അടിപൊളി സ്‌നാക്ക്. പുറമേ നല്ല crispy ഉള്ളിൽ നല്ല soft 

Crispy Rava Balls
നല്ല ചൂട് ചായയുടെ കൂടെ ഒരു കലക്കൻ നാലുമണി പലഹാരം .

ചേരുവകൾ :

റവ – 1/2 കപ്പ്
വെള്ളം – 1 കപ്പ്
ഉരുളക്കിഴങ്ങു – 1 ചെറുത് വേവിച്ചു ഉടച്ചത്
സവാള – 1 എണ്ണം അരിഞ്ഞത്
പച്ചമുളക് – ആവശ്യം അനുസരിച്ചു അരിഞ്ഞത്
കറി വേപ്പില / മല്ലിയില – അരിഞ്ഞത്
കുരുമുളക് പൊടി – 1/4 ടീസ്പൂൺ
ചതച്ച മുളക് – 1/2 ടീസ്പൂൺ
ഗരം മസാല പൊടി – 1/2 ടീസ്പൂൺ
Corn flour / മൈദാ / അരിപ്പൊടി – 2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

1. റവ നന്നായിട്ട് 2 മിനിറ്റ് വറുത്തെടുക്കുക. അതിലേക്കു 1 കപ്പ് വെള്ളം ഒഴിച്ച് വേവിക്കുക . വെള്ളം ഒക്കെ വറ്റി നല്ല മാവ് പരുവത്തിൽ ആക്കി എടുക്കാം . എന്നിട്ട് തീ കെടുത്താം .
2. ഈ റവയിലേക്കു ഉരുളക്കിഴങ്ങു , സവാള , പച്ചമുളക് , മല്ലിയില , കുരുമുളകു പൊടി , ചതച്ച മുളകും , ഗരം മസാല പൊടിയും , മൈദാ അല്ലെങ്കിൽ അരിപ്പൊടി അല്ലെങ്കിൽ corn flour ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക .
3. കയ്യിൽ എണ്ണ പുരട്ടി ചെറിയ balls ആക്കി എടുക്കാം .
4. നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടു വറുത്തു കോരാം .

വിശദമായ വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക :

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവ കൊണ്ടുള്ള ഈ അടിപൊളി സ്നാക്സ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here