Home Recipes മലയാളികളുടെ ഇഷ്ട വിഭവം മധുരസേവ

മലയാളികളുടെ ഇഷ്ട വിഭവം മധുരസേവ

മധുരസേവ ഉണ്ടാക്കാൻ ആവിശ്യമായ സാധനങ്ങൾ:

കടലമാവ്-3/4 കപ്പ്
അരി പൊടി-3/4 കപ്പ്
ഉപ്പ്
വെള്ളം-1/4cup+2tbs
പഞ്ചസാര പാനിക്ക് വേണ്ടി 3/4കപ്പ് പഞ്ചസാര (വെള്ളം-1/4 കപ്പ്
പഞ്ചസാര പൊടിച്ചത്-3tbs
ഏലക്കാപൊടി-1/2tsp
വറുക്കാൻ ആവശ്യമായ എണ്ണ

ഇനി തയ്യാറാക്കുന്ന വിധം

ഒരു ബൗളിലോട്ട് കടലമാവ് അരിപ്പൊടി പാകത്തിന് ഉപ്പും വെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക.

ശേഷം സേവനാഴിയിലെ സേവയുണ്ടാക്കാൻ ഉപയോഗിക്കുന്ന അച്ചിട്ട് മാവ് നാഴിയിലേക്ക് വെച്ച് ചൂടായ എണ്ണയിലേക്ക് ചുറ്റിച്ചെടുക്കുക. തീ കുറച്ച് വെച്ച് തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്ത് എടുക്കുക.

ഇനി പഞ്ചസാര പാനി തയ്യാറാക്കാൻ വേണ്ടി പാനിലേക്ക് പഞ്ചസാരയും വെള്ളവും ചേർത്ത് പഞ്ചസാര ഉരിക്കി എടുക്കുക.
പഞ്ചസാര ഉരുകി വരുമ്പോൾ അതിലേക്ക് ഏലയ്ക്കാപൊടി ചേർത്ത് കൊടുക്കുക. പഞ്ചസാര പാനി ഒരു നൂൽ പരിവം ആക്കുന്നത് വരെ ഉരുക്കിയെടുക്കുക.

പഞ്ചസാര ഒരു നൂൽ പരിവം ആകുമ്പോൾ ഫ്രൈ ചെയ്തു എടുത്ത സേവ ചേർത്ത് ഇളക്കിയെടുക്കുക. പഞ്ചസാര പാനി തണുക്കുന്നതിനു മുന്നേ പഞ്ചസാര പൊടിയും കൂടി ചേർത്ത് മിക്സ് ചെയ്തെടുക്കുക.

തയ്യാറാക്കുന്ന വിധം കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യൂ

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മധുരസേവ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here