Home Recipes എളുപ്പത്തിൽ ഉണ്ടാക്കാം സൂപ്പർ രുചിയിൽ 3 വെജിറ്റബിൾ റൈസുകൾ . എല്ലാവരും ട്രൈ ചെയ്തു നോക്കു...

എളുപ്പത്തിൽ ഉണ്ടാക്കാം സൂപ്പർ രുചിയിൽ 3 വെജിറ്റബിൾ റൈസുകൾ . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന റെസിപ്പികൾ ആണ് .

എളുപ്പത്തിൽ ഉണ്ടാക്കാം സൂപ്പർ രുചിയിൽ 3 വെജിറ്റബിൾ റൈസുകൾ

 

1.Coconut pulao | സ്പെഷ്യൽ തേങ്ങാപ്പാൽ പുലാവ്

നെയ്യ് മൂന്ന് ടേബിൾ സ്പൂൺ
ഓയിൽ മൂന്ന് ടേബിൾ സ്പൂൺ
കറുവ പട്ട 8
ഗ്രാമ്പൂ 7
തക്കോലം3
കുരുമുളക് ഒരു ടേബിൾ സ്പൂൺ
സവാള അരിഞ്ഞത് 1
ഇഞ്ചി അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ പച്ചമുളക് അഞ്ച്
മല്ലിയില മൂന്ന് ടേബിൾസ്പൂൺ
പുതിനയില ഒരു ടീസ്പൂൺ
കാരറ്റ് അരിഞ്ഞത് ഒന്ന്
ഉപ്പ് ആവശ്യത്തിന്
ബസ്മതി റൈസ് മൂന്ന്
കപ്പ് തേങ്ങാപ്പാൽ 2 കപ്പ്
വെള്ളം രണ്ടര കപ്പ്
കാഷ്യു അല്ലെങ്കിൽ കപ്പലണ്ടി വറുത്തത് 15 എണ്ണം
സവാള വറുത്തത് 1

ഒരു പാത്രത്തിലേക്ക് നെയ്യ് ഓയിൽ ചേർത്ത് കൊടുക്കുക ചൂടായി വരുമ്പോൾ കറുവപ്പട്ട ഗ്രാമ്പൂ ഏലയ്ക്ക തക്കോലം കുരുമുളക് ചേർത്ത് ചൂടാക്കുക അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി പച്ചമുളക് മല്ലിയില പുതിനയില ക്യാരറ്റ് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക cashew കൂടെ ചേർത്ത് കൊടുക്കുക . ബസ്മതി റൈസ് 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിനു ശേഷം വെള്ളം എല്ലാം കളഞ്ഞു കൂടെ ചേർത്തു കൊടുത്തു രണ്ടു മിനിറ്റ് മീഡിയം തീയിൽ വെച്ച് ചൂടാക്കുക ഇനി ഇതിലേക്ക് 2 കപ്പ് തേങ്ങാപ്പാൽ രണ്ടര കപ്പ് വെള്ളവും ചേർത്ത് മൂടിവെച്ച് മീഡിയം ടു ലോ ഫ്ലെയിം വച്ച് 8 മുതൽ 10 മിനിറ്റ് വരെ വേവിക്കുക അതിനുശേഷം തുറന്നു നോക്കുമ്പോൾ റൈസ് വെന്തു വന്നിട്ടുണ്ടാവും അതിനുമുകളിലായി കുറച്ച് മല്ലിയിലയും സവാള ഫ്രൈ ചെയ്തതും ചേർത്തു കൊടുത്തു രണ്ടു മിനിറ്റ് കൂടി മൂടിവയ്ക്കാം സൂപ്പർ ടേസ്റ്റിൽ ഉള്ള തേങ്ങാപ്പാൽ പുലാവ് റെഡി

2.Mango rice

അരിയും പച്ചമാങ്ങയും ഉണ്ടെങ്കിൽ സൂപ്പർ രുചിയിൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ

അരി ഒരു കപ്പ്
ഉപ്പ് ആവശ്യത്തിന്
ഓയിൽ കാൽ കപ്പ്
കപ്പലണ്ടി കാൽ കപ്പ്
ഉണക്ക മുളക് മൂന്നെണ്ണം
ഉഴുന്നുപരിപ്പ് ഒരു ടേബിൾ സ്പൂൺ
കടലപ്പരിപ്പ് ഒരു ടേബിൾ സ്പൂൺ
ജീരകം ഒരു ടീസ്പൂൺ
കടുക് ഒരു ടീസ്പൂൺ
സവാള അരിഞ്ഞത് രണ്ട് ടേബിൾ സ്പൂൺ പച്ചമുളക് നാലെണ്ണം
ഉണക്കമുളക് മൂന്നെണ്ണം
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
പച്ചമാങ്ങ ഒന്ന്
തേങ്ങ ചിരകിയത് അര കപ്പ്

ചോറു വേവിച്ചു എടുക്കാനായി ഒരു പാത്രത്തിൽ കുറച്ച് അധികം വെള്ളം എടുക്കുക ഇതിലേക്ക് ഉപ്പും ചേർത്ത് തിളപ്പിക്കുക അതിനുശേഷം കഴുകി വച്ചിരിക്കുന്ന അരി ചേർത്ത് വേവിച്ച് ഊറ്റിയെടുക്കുക ചോറ് ചൂടാറാൻ മാറ്റിവയ്ക്കാം
ഒരു പാനിൽ കാൽകപ്പ് ഓയിൽ ഒഴിക്കുക ഓയിൽ ചൂടാകുമ്പോൾ കപ്പലണ്ടി ചേർത്ത് ഒന്നര മിനിറ്റോളം ചൂടാക്കുക ഉണക്കമുളകും ചേർത്തു കൊടുക്കുക അതിലേക്ക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് ജീരകം കടുക് എന്നിവ ചേർത്ത് വഴറ്റുക ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി കൂടെ ചേർത്ത് വഴറ്റിയെടുക്കുക അതിനു ശേഷം സവാളയും പച്ചമുളകും ചേർത്തു കൊടുക്കാം ഒരു മിനിറ്റ് വഴറ്റിയതിനു ശേഷം പച്ചമാങ്ങ ഗ്രേറ്റ് ചെയ്തത് ചേർത്ത് 2 മിനിറ്റ് മീഡിയം തീയിൽ വച്ച് വഴറ്റിയെടുക്കുക അതിനുശേഷം ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും കൂടി ചേർത്ത് കൊടുത്തതിനുശേഷം ഓഫ് ചെയ്യാം ഇതിലേക്ക് വേവിച്ച മാറ്റി വച്ചിട്ടുള്ള ചോറ് തണുത്തതിനുശേഷം മിക്സ് ചെയ്തെടുക്കാം സൂപ്പർ ടേസ്റ്റിൽ ഉള്ള മാംഗോ റൈസ് റെഡി കൂടെ കഴിക്കാൻ കറികൾ ഒന്നുമില്ലെങ്കിലും സൂപ്പർ രുചിയാണ്

3.വെള്ളക്കടല ഉണ്ടെങ്കിൽ ഇതു പോലെ ഉണ്ടാക്കി നോക്കൂ

Chana biryani

ഒരു കപ്പ് വെള്ളക്കടല എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് അതിനുശേഷം വേവിച്ചെടുക്കുക

ഇഞ്ചി 2 ഇഞ്ച്
വെളുത്തുള്ളി മൂന്നെണ്ണം
പച്ചമുളക് മൂന്നെണ്ണം
ഗ്രാമ്പൂ മൂന്നെണ്ണം മൂന്നെണ്ണം
കറുവപ്പട്ട ഒന്ന്
മല്ലിയില കുറച്ച്
ഇതെല്ലാം മിക്സിയിൽ ഇട്ട നല്ലപോലെ അരച്ച് മാറ്റി വെക്കുക

ഓയിൽ രണ്ട് ടേബിൾ സ്പൂൺ
നെയ്യ് രണ്ട് ടേബിൾ സ്പൂൺ
കറുവപ്പട്ട രണ്ടെണ്ണം
ഗ്രാമ്പൂ മൂന്നെണ്ണം
ഏലയ്ക്ക നാലെണ്ണം
തക്കോലം രണ്ടെണ്ണം
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുളകുപൊടി രണ്ട് ടീസ്പൂൺ
ഗരം മസാല 2 ടീസ്പൂൺ
തക്കാളി രണ്ടെണ്ണം
സവാള മൂന്നെണ്ണം
മല്ലിയില ഒരു പിടി
പുതിനയില ഒരു പിടി
ബസ്മതി റൈസ് രണ്ടു കപ്പ് അരമണിക്കൂർ വെള്ളത്തിൽ കുതിർത്തത്
തൈര് കാൽ കപ്പ്

ഒരു പാത്രത്തിലേക്ക് ഓയിലും നെയ്യ് ചൂടാക്കുക അതിലേക്ക് കറുവപ്പട്ട ഗ്രാമ്പൂ ഏലയ്ക്കാ തക്കോലം ഇട്ട് ചൂടാക്കി എടുക്കുക.അരച്ച് വെച്ചിട്ടുള്ള മസാല കൂടെ ചേർത്ത് വഴറ്റുക മൂന്ന് സവാള അരിഞ്ഞത് ചേർത്ത് കൊടുത്ത ഗോൾഡൻ കളർ ആകുന്നവരെ വഴറ്റുക അതിനുശേഷം ഇതിലേക്ക് മസാലപ്പൊടികൾ ചേർത്തുകൊടുക്കാം മഞ്ഞൾപ്പൊടി മുളകുപൊടി ഗരംമസാല എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി അതിനുശേഷം തക്കാളി കൂടി ചേർത്ത് കൊടുക്കുക ചേർത്ത് നല്ലപോലെ വേവിച്ച് ഉടച്ചെടുക്കുക അതിനുശേഷം തൈര് ചേർത്ത് വഴറ്റിയെടുക്കുക ഇതിലേക്ക് മാറ്റി വച്ചിട്ടുള്ള കടല കൂടെ ചേർത്തുകൊടുക്കാം മല്ലിയില പുതിനയില കൂടെ ചേർത്ത് കൊടുക്കുക രണ്ടുമിനിറ്റ് നല്ലപോലെ വഴറ്റുക. ഇനി കഴുകി മാറ്റി വച്ചിട്ടുള്ള അരി ചേർത്തുകൊടുക്കാം രണ്ട് കപ്പ് അരിക്ക് മൂന്ന് കപ്പ് വെള്ളം എന്ന അളവിൽ ആണ് എടുക്കേണ്ടത് മൂടിവെച്ച് മീഡിയം തീയിൽ 10 മിനിറ്റ് വേവിക്കുക സൂപ്പർ ടേസ്റ്റിൽ ഉള്ള വെള്ള കടല ബിരിയാണി റെഡിയായി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here