Home Curry പച്ചക്കറികളും സാമ്പാർ പൊടിയും ഒന്നും ചേർക്കാതെ ഈസിയായി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു സാമ്പാർ ആണ്...

പച്ചക്കറികളും സാമ്പാർ പൊടിയും ഒന്നും ചേർക്കാതെ ഈസിയായി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു സാമ്പാർ ആണ് കിള്ളി മുളക് സാമ്പാർ. ഈ സാമ്പാറിൽ മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർപൊടി ഇവയൊന്നും ചേർക്കുന്നില്ല. നല്ല രുചിയുള്ള ഒരു സാമ്പാർ ആണിത്. ദോശ, ഇഡലി, വട,ചോറ് ഏതിൻറെ കൂടെ വേണമെങ്കിലും കഴിക്കാം.

കിള്ളി മുളക് സാമ്പാർ

പച്ചക്കറികളും സാമ്പാർ പൊടിയും ഒന്നും ചേർക്കാതെ ഈസിയായി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു സാമ്പാർ ആണ് കിള്ളി മുളക് സാമ്പാർ.ഈ സാമ്പാറിൽ മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർപൊടി ഇവയൊന്നും ചേർക്കുന്നില്ല. നല്ല രുചിയുള്ള ഒരു സാമ്പാർ ആണിത്. ദോശ, ഇഡലി, വട,ചോറ് ഏതിൻറെ കൂടെ വേണമെങ്കിലും കഴിക്കാം.

ചേരുവകൾ

തുവര പരിപ്പ് -മുക്കാൽ കപ്പ്
ചെറിയ ഉള്ളി -ഒന്നരക്കപ്പ്
തക്കാളി -ഒന്ന്
നല്ലെണ്ണ- ഒരു ടേബിൾ സ്പൂൺ
കടുക്- ഒരു ടീസ്പൂൺ
ഉലുവ -കാൽ ടീസ്പൂൺ
ഉണക്കമുളക്- 8 എണ്ണം
വെളുത്തുള്ളി -നാല് അല്ലി
പച്ചമുളക് -രണ്ടെണ്ണം
പുളി പിഴിഞ്ഞത് -ഒരു നെല്ലിക്ക വലുപ്പത്തിൽ
മഞ്ഞൾപൊടി- അര ടീസ്പൂൺ
കായപ്പൊടി -അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ശർക്കരപ്പാനി -ഒരു ടേബിൾ സ്പൂൺ
കറിവേപ്പില- ആവശ്യത്തിന്
മല്ലിയില -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
തുവരപ്പരിപ്പ് നന്നായി കഴുകി രണ്ടു കപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിക്കുക.
ഇതിലേക്ക് ഉണക്ക മുളക് മുറിച്ചത് ,കറിവേപ്പില ഇവ ചേർത്ത് ചെറിയ തീയിൽ വഴറ്റുക. ഉണക്കമുളക് മൂത്ത് നല്ലൊരു മണം വരുമ്പോൾ വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് കൊടുക്കുക.

ചെറിയ ഉള്ളി കൂടി ചേർത്ത് വഴറ്റുക. ഉള്ളി മൂത്ത് വെന്തു തുടങ്ങുമ്പോൾ മഞ്ഞൾപ്പൊടിയും, കായപ്പൊടിയും ചേർക്കുക. ഒരു തക്കാളി വലിയ കഷണങ്ങൾ ആക്കിയത് ചേർക്കുക.

തക്കാളി വെന്തു ഉടഞ്ഞു തുടങ്ങുമ്പോൾ വേവിച്ച തുവരപ്പരിപ്പ്, ആവശ്യത്തിനു വെള്ളം, ഉപ്പ്, ശർക്കര പാനി, പുളി പിഴിഞ്ഞത് ഇവ ചേർത്ത് കൊടുക്കുക.

ചെറിയ തീയിൽ 15 മിനുട്ട് വേവിക്കുക. ഉണക്കമുളകിൽ നിന്നുള്ള എരിവും രുചിയും ഒക്കെ സാമ്പാറിലേക്ക് ഇറങ്ങാൻ വേണ്ടിയാണ് കൂടുതൽ നേരം തിളപ്പിക്കുന്നത്.

നന്നായി തിളച്ച് ചാറു കുറുകി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്ത് മല്ലിയില വിതറുക.
രുചികരമായ കിള്ളി മുളക് സാമ്പാർ തയ്യാർ. തലേദിവസം തന്നെ തയ്യാറാക്കി വെച്ചാൽ ഈ സാമ്പാറിന് രുചി കൂടും.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here