Home Drink പച്ചമാങ്ങകൊണ്ട് എരിവും പുളിയും മധുരവുമൊക്കെയുള്ള ഒരു അടിപൊളി ഡ്രിങ്ക്.. വെറും കുറഞ്ഞ ചെലവിൽ നമ്മൾക്ക്...

പച്ചമാങ്ങകൊണ്ട് എരിവും പുളിയും മധുരവുമൊക്കെയുള്ള ഒരു അടിപൊളി ഡ്രിങ്ക്.. വെറും കുറഞ്ഞ ചെലവിൽ നമ്മൾക്ക് തയ്യാറാക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Raw mango drink

ചേരുവകൾ

പച്ചമാങ്ങ – 2
ഇഞ്ചി – 3
വെളളം – 1 1 /2 കപ്പ്
പഞ്ചസാര – 1 കപ്പ്
ഉപ്പ് – 1 /4 ടീസ്പൂൺ
പുതിനയില – ഒരു പിടി
കുരുമുളക് പൊടി – 1 /2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

മാങ്ങയുടെ തൊലികളഞ്ഞു ചെറുതായി മുറിച്ച വെള്ളം ഒഴിച്ചു വേവിക്കുക. വെന്തുവന്നതിനുശേഷം നന്നായി ഉടച്ചു അതിലേക്ക് പഞ്ചസാര ചേർത്തു രണ്ടു മിനിറ്റ് ഇളക്കുക.

അതിനുശേഷം നന്നായി തണുത്തശേഷം മിക്സിയുടെ ജാറിലിട്ട് അതിലേക്ക് ഇഞ്ചി,കുരുമുളക് പൊടി,പുതിയില,ഉപ്പ് ഇവ ചേർത്തു നന്നായി അരച്ചെടുക്കുക.

ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് ഐസ് ക്യൂബ് ഇട്ട് ആവശ്യത്തിന് സിറപ്പ് ഒഴിച്ചു അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച് നന്നായി ഇളക്കി യോജിപ്പിക്കുക.സ്വാദിഷ്ടമായ പച്ചമാങ്ങ ഡ്രിങ്ക് റെഡി ആയി!!!!!

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here