Home Recipes റവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ആവിയിൽ വേവിച്ചെടുക്കുന്ന ഒരു അടിപൊളി...

റവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ആവിയിൽ വേവിച്ചെടുക്കുന്ന ഒരു അടിപൊളി പലഹാരം ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ആവിയിൽ വേവിച്ച ഒരു അടിപൊളി പലഹാരം

ചേരുവകൾ

റവ – 1 1 /2 കപ്പ്
തൈര് – 1 /2 കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

എടുത്തുവെച്ചു റവയിലേക്ക് ഇവയെല്ലാം ചേർത്ത് നന്നായി കുഴച്ചു 15 മിനിറ്റ് വെക്കുക.

ഫില്ലിംഗ് തയ്യാറാക്കാം.

ചിക്കൻ – 200 ഗ്രാംസ്
ഉരുളക്കിഴങ്ങ് – 1
ഇഞ്ചി വെളുത്തുള്ളി – 1 ടീസ്പൂൺ
പച്ചമുളക് – 1
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഉള്ളി – 1 വലുത്
മഞ്ഞൾ പൊടി – 1 /2 ടീസ്പൂൺ
മുളക് പൊടി – 1 1 /2 ടീസ്പൂൺ
കുരുമുളക് പൊടി – 1 /2 ടീസ്പൂൺ
ഗരം മസാല – 1 /2 ടീസ്പൂൺ
എണ്ണ – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

പാനിലേക് എണ്ണ ഒഴിച്ച ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ ചേർത്ത് മൂപ്പിക്കുക.ഇനി അതിലേക്ക് അരിഞ്ഞുവച്ച ഉള്ളിയും കുറച്ചു ഉപ്പും ചേർത്ത് വഴറ്റിക്കൊടുക്കുക.കുറച്ചു കറിവേപ്പിലകൂടി ചേർത്തതിന്ശേഷം ഒന്നുടെ വഴറ്റിക്കൊടുക്കാം.ഇനി മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്നവരെ വഴറ്റാം. അതിനുശേഷം ഉപ്പു ചേർത്ത് വേവിച്ച ചിക്കൻ ചേർത്ത് നന്നായി മസാലയിൽ മിക്സ് ചെയ്തെടുക്കാം.

ഇനി കുഴച്ചു വെച്ച മാവിൽ നിന്നും ചെറിയ ഉരുളകളാക്കി കയ്യിൽ വെച്ച് പരത്തിയെടുക്കാം.പരത്തിയെടുത്ത മാവിലേക്ക് തയ്യാക്കിയ ഫില്ലിംഗ് ഒരു ടേബിൾസ്പൂൺ വെച്ച് നന്നായി കവർ ചെയ്തു ഉരുളയാക്കുക. ബാക്കിയുള്ളതും ഇതുപോലെ ചെയ്തെടുക്കാം.ഇനി നമുക്ക് ആവിയിൽ പതിനഞ്ചു മിനിറ്റ് മീഡിയം തീയ്യിൽ വേവിച്ചെടുക്കാം.

വറവിടാൻ വേണ്ട സാധനങ്ങൾ

എണ്ണ – 1 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
ചെറിയഉള്ളി
മുളക് പൊടിച്ചത്

ഇവ വയറ്റിയതിശേഷം വേവിച്ചുവെച്ച പലഹാരം ഇട്ട് നന്നായി മിക്സ് ചെയ്തെടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here