Home Recipes ചിക്കനും മുട്ടയും വേണ്ട കൊതിപ്പിക്കുന്ന രുചിയിൽ സൂപ്പർ സ്നാക്സ്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

ചിക്കനും മുട്ടയും വേണ്ട കൊതിപ്പിക്കുന്ന രുചിയിൽ സൂപ്പർ സ്നാക്സ്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

Snack Recipe

ചേരുവകൾ

ഓയിൽ ഒരു ടേബിൾ സ്പൂൺ
ഉണക്കമുളക് ആറെണ്ണം
സവാള അരിഞ്ഞത് ഒന്ന്
മല്ലിയില അരിഞ്ഞത് 3 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക ഒരു കപ്പ്
നാരങ്ങാനീര് കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് ഓയിൽ ചേർത്തതിനുശേഷം ചൂടായി വരുമ്പോൾ ഉണക്കമുളക് ചേർത്ത് വറുത്ത് മാറ്റി ഒരു ബൗളിലേക്ക് കൊടുക്കുക ഇതിലേക്ക് അര ടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കുക മുളകുവർത്ത എടുത്തിട്ടുള്ള അത് ഓയിൽ തന്നെ സവാള കൂടെ ചേർത്തു കൊടുത്തു വഴറ്റിയെടുക്കുക വഴറ്റിയെടുത്ത സവാള പൊടിച്ചുവെച്ച മുളകിൽ ചേർത്തുകൊടുക്കാം ഉരുളക്കിഴങ്ങും മല്ലിയിലയും ഉപ്പും നാരങ്ങാനീരും ചേർത്ത് നല്ലപോലെ മിക്സ് ആക്കി മാറ്റി വെക്കുക

മൈദ 2 കപ്പ്
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര ഒരു ടീസ്പൂൺ
പാൽ ആവശ്യത്തിന്
ഇൻസ്റ്റ ഈസ്റ്റ് ഒരു ടീസ്പൂൺ
ഓയിൽ ഒരു ടേബിൾ സ്പൂൺ
ചീസ് ആവശ്യത്തിന്

മൈദ യിലേക്ക് ഉപ്പ് പഞ്ചസാര ഈസ്റ്റ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഒരു ടേബിൾ സ്പൂൺ ഓയിൽചേർത്ത് ഒന്നുകൂടെ മിക്സ് ആക്കിയതിന് ശേഷം ആവശ്യത്തിനനുസരിച്ച് പാൽ ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക.

മുക്കാൽ മണിക്കൂർ മാറ്റി വയ്ക്കുക അതിനുശേഷം ഇതിൽ നിന്നും ഓരോന്നായി എടുത്ത് ചെറിയ പൂരിയുടെ വലുപ്പത്തിൽ ആയി പരത്തി എടുത്തതിനുശേഷം റെഡിയാക്കി വെച്ചിട്ടുണ്ട് ഫില്ലിംഗ് വെച്ചു കൊടുക്കുക മുകളിലായി ചീസ് ചേർത്ത് കൊടുത്ത മസാല ഒട്ടും പുറത്തു പോകാത്ത രീതിയിൽ കവർ ചെയ്ത് എടുക്കുക ചൂടാകുമ്പോൾ ഓരോന്നായി ഓയിൽ ഇട്ടു ഫ്രൈ ചെയ്തു മാറ്റം സൂപ്പർ ടേസ്റ്റിൽ ഉള്ള സ്നാക്ക്റെഡി..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here