Home Chicken ചിക്കൻ മജ്‌ബൂസ് ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… വളരെ എളുപ്പത്തിൽ തന്നെ രുചികരമായി...

ചിക്കൻ മജ്‌ബൂസ് ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… വളരെ എളുപ്പത്തിൽ തന്നെ രുചികരമായി നിങ്ങൾക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ചിക്കൻ മജ്‌ബൂസ്

ചേരുവകൾ

ചിക്കൻ – അരകിലോ
സവാള – 1
തക്കാളി – 1
കാപ്സികം – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1tbs
ചിക്കൻ ക്യൂബ് – 1
കുരുമുളക് – 1 tsp
ചെറിയ ജീരകം – 1tsp
പച്ചമല്ലി – 1 tsp
പട്ട ഗ്രാമ്പു ഏലക്ക
പച്ചമുളക് – 2
അറബിക് മസാല – 1tsp
മഞ്ഞൾപൊടി – അരടീസ്പൂൺ
മുളക്പൊടി – 1 tsp
ഉപ്പ് – ആവശ്യത്തിന്
ഒലിവ് ഓയിൽ – 3tbs
സൺഫ്ലവർ ഓയിൽ – 3tbs
ബസുമതി റൈസ് – ഒന്നര കപ്പ്
മല്ലിയില – ആവശ്യത്തിന്
dry lemon – 1

ഉണ്ടാകുന്ന വിധം

ചിക്കൻ ഉപ്പ് മഞ്ഞൾ മുളക്പൊടി ചേർത്ത് മാറിനേറ്റ് ചെയ്യുക പാനിൽ ഒലിവ് ഓയിൽ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചിക്കൻ ഫ്രൈ ചെയ്തെടുക്കുക .ഇതേ ഓയിലിലേക് പട്ട ഗ്രാമ്പു ഏലക്ക കുരുമുളക് ജീരകം മല്ലി ചേർത്ത് മൂപ്പിക്കുക സവാള ഇഞ്ചി വെളുത്തുള്ളി തക്കാളി ചേർത്ത് വഴറ്റുക പച്ചമുളക് ക്യാപ്സിക്കും ചേർത്തിളക്കുക .

ചിക്കൻ ക്യൂബ് ഉണക്ക നാരങ്ങാ ചേർത്ത് വഴറ്റുക .അറബിക് മസാലയും മഞ്ഞൾപൊടിയും ചേർത്ത് ഇളക്കി അരിയിട്ട് കൊടുത്തു മിക്സ് ചെയ്യുക.

ഇതിലേക്കു രണ്ടര കപ്പ് ചൂടുള്ള വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് 20 മിനുട്ട് കുറഞ്ഞ തീയിൽ വേവിക്കുക പകുതി വേവാകുമ്പോൾ ചിക്കൻ മുകളിൽ വെച്ച് മല്ലിയില അരിഞ്ഞതും വിതറി വേവിക്കുക .ചൂടോടെ സെർവ് ചെയ്യാവുന്നതാണ്..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here