Home Recipes വെയിറ്റ് ലോസിന് സഹായകമായ ഒരു സാലഡ് ആണ് ഇന്നത്തെ റെസിപ്പി

വെയിറ്റ് ലോസിന് സഹായകമായ ഒരു സാലഡ് ആണ് ഇന്നത്തെ റെസിപ്പി

വണ്ണം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് നമ്മൾ എല്ലാവരും. Sprouts Salad/മുളപ്പിച്ച ചെറുപയർ സാലഡ് ഒന്ന് try ചെയ്തെനോക്കു 

ചേരുവകൾ:

1. ചെറുപയർ – 1 കപ്പ്
2. സവാള – 1, ചെറുതായി അരിഞ്ഞത്
3. തക്കാളി – 2, ചെറുതായി അരിഞ്ഞത്
4. മാതളനാരങ്ങ – 1 എണ്ണം
5. നാരങ്ങാനീര് – 1 നാരങ്ങയുടേത്
6. കാന്താരി മുളക് ഉപ്പിലിട്ടത് – 4 എണ്ണം
7. ചാട്ട് മസാല – 1/2 ടീസ്പൂൺ
8. ഉപ്പ് – ആവശ്യത്തിന്

പാചകരീതി:

1. ചെറുപയർ കഴുകി വെള്ളം ഒഴിച്ച് ഒരു രാത്രി കുതിരാൻ വയ്ക്കുക
2. അടുത്ത ദിവസം അതിലെ വെള്ളം വാർത്തു കളയുക
3. മൂടി വച്ച് മുള വരാനായി മാറ്റി വയ്ക്കുക
ഏകദേശം 6-7 മണിക്കൂർ കഴിയുമ്പോൾ മുള വന്നിട്ടുണ്ടാകും
4. മുളച്ച ചെറുപയർ ഒരു ബൗളിലേക്ക് ഇട്ട് കൊടുക്കുക
5. തക്കാളി, സവാള, മാതളനാരങ്ങ എന്നിവ ചേർത്ത് കൊടുക്കുക
6. നാരങ്ങാനീര്, കാന്താരി മുളക്, ഉപ്പ്, ചാട്ട് മസാല എന്നിവ ഒരുമിച്ച് മിക്സ് ചെയ്യുക
7. സാലഡും ഡ്രസിംഗും ഒരുമിച്ച് മിക്സ് ചെയ്യുക
8. ഉടൻ തന്നെ കഴിക്കുക

വിശദമായ വീഡിയൊ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ Sprouts Salad/മുളപ്പിച്ച ചെറുപയർ ഒന്ന് try ചെയ്തുനോക്കു ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല വീഡിയോ ലഭിക്കാനായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here