Home Recipes ഹായ് ഫ്രണ്ട്‌സ്, പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിയിൽ ഒരു കിടിലൻ നാലുമണി പലഹാരം. എല്ലാവരും ട്രൈ ചെയ്തു...

ഹായ് ഫ്രണ്ട്‌സ്, പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിയിൽ ഒരു കിടിലൻ നാലുമണി പലഹാരം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

ഹായ് ഫ്രണ്ട്‌സ്, പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിയിൽ ഒരു കിടിലൻ നാലുമണി പലഹാരം.

മൈദ പൊടി – 1 1 /2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടീസ്പൂൺ
വെള്ളം – 3 /4 കപ്പ്

എടുത്തുവെച്ച മൈദ പൊടിയിലേക്ക് ഇവ ചേർത്ത് നന്നായി കുഴച് മാറ്റി വെക്കുക.

*ഫില്ലിങ്ങിന് വേണ്ട സാധനങ്ങൾ
ചിക്കൻ – 150 ഗ്രാം
ഉള്ളി – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 1 /2 ടീസ്പൂൺ
പെരുംജീരകം – 1 /2 ടീസ്പൂൺ
ഗ്രീൻ പീസ് – 1 /4 കപ്പ്
പച്ചമുളക് – 1
കറിവേപ്പില
മഞ്ഞൾ പൊടി – 1 /2 ടീസ്പൂൺ
കശ്‍മീരി മുളക്പൊടി – 1 1 /2 ടീസ്പൂൺ’
മല്ലിപൊടി – 1 /2 ടീസ്പൂൺ
ഗരം മസാല – 1 /2 ടീസ്പൂൺ
കുരുമുളക് പൊടി – 1 /4 ടീസ്പൂൺ
ഉപ്പ്
എണ്ണ – 1 ടേബിൾസ്പൂൺ

ചൂടായ എണ്ണയിലേക്ക് പെരുംജീരകം ചേർത്ത് മൂപ്പിക്കുക.ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് പച്ചമണം മാറുന്നവരെ ഇളക്കുക.അതിനുശേഷം പച്ചമുളക് കറിവേപ്പില ഇവ കൂടി ചേർക്കുക. ഒന്നിളക്കികൊടുത്തതിശേഷം അരിഞ്ഞു വെച്ച ഉള്ളി ചേർത്ത് കുറച്ചു
ഉപ്പിട്ട് മൂപ്പിച്ചെടുക്കുക.ഇനി ഇതിലേക്ക് വേവിച്ച ഗ്രീൻ പീസ് ഇട്ട് ഒരു മിനിറ്റ് ഇളക്കുക. അതിനുശേഷം പൊടികൾ ചേർത്ത് എണ്ണ തെളിഞ്ഞു വരുന്ന വരെ ഇളക്കി കൊടുക്കുക.
ഇനി നമുക്കിതിലേക്ക് ഉപ്പിട്ട് വേവിച്ചെടുത്ത ചിക്കൻ ചേർക്കാം.മസാലയിൽ നന്നായി മിക്സ് ചെയ്തെടുത്തതിന്ശേഷം തീ ഓഫ് ചെയ്ത് മാറ്റിവെക്കുക.

ഇനി നമുക്ക് മൈദ മാവു പരത്തിയെടുക്കാം

നേരത്തെ തയ്യാറാക്കിയ മാവു രണ്ടായി മുറിച് നല്ല കനം കുറച്ചു പരത്തിയെടുക്കുക. അതിനെ ആറു ചെറിയ ചതുരം ഷേപ്പിൽ മുറിക്കുക.അതിൽ മൂന്ന് ഭാഗത്തു മാത്രം നേരത്തെ തയ്യാറാക്കിയ ഫില്ലിംഗ് വെച്ച് ബാക്കിയുള്ള പീസ് വെച്ചുകൊടുത്തു ഒരു ഫോർക്ക് വെച്ചോ കയ്യ് കൊണ്ടോ നന്നായി കവർ ചെയ്യുക.

ഇനി കോട്ടിങ് തയ്യാറാക്കാം

മുട്ട – 2
കോൺഫ്ലേക്സ് / ബ്രെഡ് പൊടി – 1 /2 കപ്പ്
ഉപ്പ് – ആവശ്യത്തിന്

മുട്ട ഉപ്പിട്ട് മിക്സ് ചെയ്തെടുക്കുക.നമ്മൾ ഉണ്ടാക്കി വെച്ച പലഹാരം മുട്ടയിൽ മുക്കിയെടുത്തതിനുശേഷം കോൺഫ്‌ളക്‌സ് പൊടിയിൽ കവർ ചെയ്തെടുക്കുക.

ഒരു പാനിലേക്ക് എണ്ണ ചൂടാക്കാൻ വെക്കുക.ചൂടായ എണ്ണയിലേക്കിട്ട് മീഡിയം തീയ്യിൽ വറുത്തെടുക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here