Home Cake ഓവനും ബീറ്ററും ഉപയോഗിക്കാതെ പെർഫെക്ട് ക്യാരറ്റ് കേക്ക് . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക്...

ഓവനും ബീറ്ററും ഉപയോഗിക്കാതെ പെർഫെക്ട് ക്യാരറ്റ് കേക്ക് . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് .

ഓവനും ബീറ്ററും ഉപയോഗിക്കാതെ പെർഫെക്ട് ക്യാരറ്റ് കേക്ക്

ചേരുവകൾ

മൈദ – 1 1/2 കപ്പ്‌

ക്യാരറ്റ് ഗ്രേറ്റഡ് – 2 കപ്പ്‌

ബേക്കിങ് പൗഡർ – 1 1/2 ടീസ്പൂൺ

ബേക്കിങ് സോഡാ – 1/4 ടീസ്പൂൺ

മുട്ട – 4

സൺഫ്ലവർ ഓയിൽ – 3/4 കപ്പ്‌

പഞ്ചസാര പൊടിച്ചത് – മുക്കാൽ കപ്പ്‌

വാനില എസ്സെൻസ് – 1 ടീസ്പൂൺ

ഉപ്പ്

തയ്യാറാകുന്ന വിധം

മൈദ, ബേക്കിങ് സോഡാ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ നന്നായി അരിച്ചു വയ്ക്കുക.
4 മുട്ട നന്നായി ബീറ്റ് ചെയ്യുക. പൊടിച്ച പഞ്ചസാര കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. സൺഫ്ലവർ ഓയിൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. നേരുത്തേ അരിച്ചു വച്ചിരിക്കുന്ന മാവ് അല്പം ആയി ചേർത്ത് യോജിപ്പിച്ചു എടുക്കുക. ക്യാരറ്റ് ചീകിയത് കൂടെ ചേർത്ത് യോജിപ്പിക്കുക..
കേക്ക് ടിന്നിൽ ബട്ടർ പേപ്പർ വച്ച ശേഷം തയ്യാറാക്കിയ മിക്സ്‌ ചേർക്കുക.
ഗ്യാസ് സ്റ്റോവ് വിൽ ഒരു പഴയ പാൻ 5 മിനിറ്റ് ചൂടാക്കുക. ഇനി അതിൽ കേക്ക് ടിൻ വച്ച ശേഷം 5 മിനിറ്റ് ഹൈ ഫ്ളമേലും 50 മിനിറ്റ് ലോ ഫ്ലാമിലും വച്ചു ബേക് ചെയ്യാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here