Home Curry ഇത്ര രുചിയിൽ നിങ്ങൾ ഈ ഉരുളക്കിഴങ്ങ് കറി കഴിച്ചിട്ടുണ്ടാകില്ല. ചപ്പാത്തിക്കും പൂരിക്കും റൊട്ടിക്കും പറ്റിയ ഒരു...

ഇത്ര രുചിയിൽ നിങ്ങൾ ഈ ഉരുളക്കിഴങ്ങ് കറി കഴിച്ചിട്ടുണ്ടാകില്ല. ചപ്പാത്തിക്കും പൂരിക്കും റൊട്ടിക്കും പറ്റിയ ഒരു അടിപൊളി combination recipe ആണ്.എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാൻ മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

ഉരുളക്കിഴങ്ങ് കറി

ഇത്ര രുചിയിൽ നിങ്ങൾ ഈ ഉരുളക്കിഴങ്ങ് കറി കഴിച്ചിട്ടുണ്ടാകില്ല. ചപ്പാത്തിക്കും പൂരിക്കും റൊട്ടിക്കും പറ്റിയ ഒരു അടിപൊളി combination recipe ആണ്.

ചേരുവകൾ

ഉരുളക്കിഴങ്ങ് – 1
ഉള്ളി – 1
തക്കാളി – 1
കാപ്സിക്കം – 1
ഇഞ്ചി,
വെളുത്തുള്ളി
ചതച്ചത് – 1 tsp
കടുക് – 1/2 tsp
മഞ്ഞൾപ്പൊടി- 1/4 tsp
മുളകുപൊടി – 3/4 tsp
മല്ലിപ്പൊടി – 3/4 tsp
ഖരം മസാല – 1/2 tsp
നിലക്കടല – 2 tsp
പെരും ജീരകം – 1/2 tsp
അണ്ടിപ്പരിപ്പ് – 5
Oil. – 3 tsp
വെള്ളം – 1 cup
കറിവേപ്പില
മല്ലിയില

Step – 1

ചൂടായ പാനിലേക്ക് 2 tsp നിലക്കടല ചേർത്ത് roast ചെയ്യുക . ഇതിലേക്ക് 1/2 tsp പെരുംജീരകവും 5 അണ്ടിപ്പരിപ്പും ചേർത്ത് roast ചെയ്ത് ചുട് തണിഞ്ഞതിന് ശേഷം കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

Step-2

ചൂടായ പാനിലേക്ക് 3 tsp oil ഒഴിച്ച് 1/2 tsp കടുക് പൊട്ടിച്ചതിനു ശേഷം കറിവേപ്പിലയും 1 tsp ഇഞ്ചി, വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ച ഉള്ളി ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം അരിഞ്ഞു വെച്ച 1 തക്കാളി 1 ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക 1/4 tsp മഞ്ഞൾപ്പൊടി, 3/4 tsp മുളകുപൊടി, 3/4 tsp മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം 1/2 cup വെള്ളം ഒഴിച്ച് 8 min നേരം അടച്ചു വെച്ച് വേവിക്കുക. അതിനു ശേഷം നേരത്തേ തയ്യാറാക്കി വെച്ച നിലക്കടല പേസ്റ്റും 1 കാപ്സിക്കം ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ 1/2 Cup വെള്ളവും ചേർത്ത് വീണ്ടും 5 min നേരം അടച്ചു വെച്ച വേവിക്കുക. അതിനു ശേഷം 1/2 tsp ഖരം മസാലയും കുറച്ചു മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക.

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന potato capsicum masala..ഇഷ്ട്ടമായാൽ video കാണാൻ മറക്കല്ലേ.

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here