Home Payasam ഹായ്, ഇന്ന് നമുക്ക് റവ ഉപയോഗിച്ച് വളരെ എളുപ്പം ഒരു പായസം ഉണ്ടാക്കാം. ആർക്കു വേണേലും...

ഹായ്, ഇന്ന് നമുക്ക് റവ ഉപയോഗിച്ച് വളരെ എളുപ്പം ഒരു പായസം ഉണ്ടാക്കാം. ആർക്കു വേണേലും ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ പായസം ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ പിങ്ഗള തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

റവ പായസം

ഹായ്, ഇന്ന് നമുക്ക് റവ ഉപയോഗിച്ച് വളരെ എളുപ്പം ഒരു പായസം ഉണ്ടാക്കാം. ആർക്കു വേണേലും ഉണ്ടാക്കാൻ പറ്റിയ ഒരു കിടിലൻ പായസം ആണ്.

ചേരുവകൾ :
റവ- കാൽ കപ്പ്
പാൽ – മുക്കാൽ കപ്പ്‌
നെയ്യ് – 3 ടീസ്പൂൺ
ശർക്കര ഉരുക്കിയത് – മധുരം അനുസരിച്ചു
കശുവണ്ടി / ഉണക്കമുന്തിരി – ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :
പാത്രത്തിൽ നെയ്യൊഴിച്ച് കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തെടുക്കുക.
ശർക്കര കാൽ കപ്പ് വെള്ളത്തിൽ ഉരുക്കി എടുക്കുക.
ഇനി റവ നെയ്യിൽ ഇട്ട് 3, 4 മിനിറ്റ് നേരം വറുത്തെടുക്കുക. ഇനി ഇതിലോട്ട് പാൽ ഒഴിച്ച് ചെറുതീയിൽ വേവിച്ചെടുക്കുക. റവ വെന്തു
പാലു അത്യാവശ്യം കുറുകി വരണം.
നമുക്ക് വേണ്ട പാകമാകുമ്പോൾ തീ കെടുത്തിയ ശേഷം അതിലേക്ക് ശർക്കര നീരും, ആവശ്യത്തിന് ഏലക്കാപ്പൊടിയും, വറുത്തു വച്ചിരുന്ന കശുവണ്ടി ഉണക്കമുന്തിരി കൂടെ ചേർത്ത് ഇളക്കി വാങ്ങി വെക്കുക.
പായസം ഒത്തിരി കുറുകി പോവാണെങ്കിൽ നല്ല ചൂട് വെള്ളം അല്ലെങ്കിൽ ചൂട് പാൽ ഒഴിച്ച് ഇളക്കി ചൂടാക്കി എടുക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here