Home Break fast വിഷു ദിനത്തിൽ ഏറെ രുചികരമായ പ്രാതൽ തയ്യാറാക്കാം ‘വിഷുക്കട്ട. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക്...

വിഷു ദിനത്തിൽ ഏറെ രുചികരമായ പ്രാതൽ തയ്യാറാക്കാം ‘വിഷുക്കട്ട. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

വിഷു ദിനത്തിൽ ഏറെ രുചികരമായ പ്രാതൽ തയ്യാറാക്കാം ‘വിഷുക്കട്ട

ചേരുവകൾ

ഉണക്കലരി – ഒരു കപ്പ്
തേങ്ങ -2
നല്ല ജീരകം ചതച്ചത് – ഒരു ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ശർക്കര ചീകിയത്- അര കപ്പ്
വെള്ളം -കാൽ കപ്പ്
ഏലയ്ക്കാപ്പൊടി -ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഉണക്കലരി നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.

തേങ്ങ ചിരകിയെടുത്ത ശേഷം ഒരു കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക. ഇതിൽനിന്നും രണ്ട് കപ്പ് കട്ടി തേങ്ങാപ്പാൽ പിഴിഞ്ഞ് എടുക്കുക.

ബാക്കിയുള്ള തേങ്ങകൊത്തിലേക്ക് വീണ്ടും വെള്ളം ചേർത്തു അരച്ച് രണ്ടാം പാലും മൂന്നാം പാലും പിഴിഞ്ഞെടുക്കുക. മൊത്തത്തിൽ നാല് കപ്പ് പാല് ഉണ്ടായിരിക്കണം.

ഒരു പ്രഷർ കുക്കറിൽ കുതിർത്ത അരിയും 4 കപ്പ് കട്ടി കുറഞ്ഞ തേങ്ങാപാലും ചേർത്ത് യോജിപ്പിക്കുക. കുക്കർ അടച്ച് നന്നായി ആവി വരുമ്പോൾ വിസ്സിൽ ഇട്ടശേഷം ചെറിയ തീയിൽ 15 മിനുട്ട് വേവിക്കുക.
ചൂട് ആറിയ ശേഷം കുക്കർ തുറന്നു കട്ടി തേങ്ങ പാലും, ജീരകം ചതച്ചതും, ഉപ്പും ചേർക്കുക.
ചെറിയ തീയിൽ കട്ടിയാവുന്നത് വരെ നന്നായി ഇളക്കി എടുക്കുക.

വശങ്ങളിൽ നിന്ന് വിട്ടു വരുമ്പോൾ നെയ്മയം പുരട്ടിയ പാത്രത്തിൽ നിരത്തുക. ചൂടാറുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ഉപയോഗിക്കാം.
ശർക്കര കാൽ കപ്പ് വെള്ളവും ഏലക്കാപൊടിയും ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക. ഈ ശർക്കരപ്പാനി ചേർത്ത് വേണം വിഷുക്കട്ട കഴിക്കാൻ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here