Home Recipes വാഴക്കൂമ്പും വൻ പയറും ഇതുപോലെ ഒന്ന് തോരൻ വെച്ച് നോക്കൂ. എല്ലാവരും ട്രൈ ചെയ്തു നോക്കു...

വാഴക്കൂമ്പും വൻ പയറും ഇതുപോലെ ഒന്ന് തോരൻ വെച്ച് നോക്കൂ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്

വാഴക്കൂമ്പും വൻ പയറും ഇതുപോലെ ഒന്ന് തോരൻ വെച്ച് നോക്കൂ.

Recipe
Ingredients

വാഴക്കൂമ്പ് 1
വൻപയർ1/2 കപ്പ്
തേങ്ങ ചിരകിയത് 3/4 കപ്പ്
പച്ചമുളക് 4 എണ്ണം
ജീരകപ്പൊടി1/4 tsp
മഞ്ഞൾപ്പൊടി1/2 tsp
വെളുത്തുള്ളി 4 അല്ലി
വെളിച്ചെണ്ണ 1 tbsp
1tsp ഉപ്പ്

കടുക് താളിക്കാൻ
വെളിച്ചെണ്ണ 2tbsp
കടുക്1/2 tsp
ചുവന്നുള്ളി 2 എണ്ണം
കറിവേപ്പില 1 തണ്ട്
വറ്റൽ മുളക് 3 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം വൻപയർ 5 മണിക്കൂർ കുതിർത്തതിനു ശേഷം കാൽ കപ്പ് വെളളവും കാൽ tsp ഉപ്പും ചേർത്ത് വേകിച്ചെടുക്കുക. വാഴക്കൂമ്പ് പുറത്തെ പോള കുറച്ച് ഇളക്കി കളഞ്ഞതിനു ശേഷം ചെറുതായി അരിഞ്ഞെടുക്കുക. ഇതിൽ 1tbsp എണ്ണ ഒഴിച്ച് mix ചെയ്ത് കറ കളഞ്ഞ് മാറ്റിവെക്കുക. പിന്നീട് തേങ്ങയും മുളകും ജീരകവും വെളുത്തുളിയും മഞ്ഞളും കൂടി ചതച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ കടുക് താളിച്ച് ഇതിലോട്ട് കൂമ്പു അരിഞ്ഞത് ഇട്ടു കൊടുത്ത് അരപ്പും 1tsp ഉപ്പും ചേർത്ത് mix ചെയ്തിട്ട് മുകിൽ പയറും ഇട്ടു കൊടുത്ത് പത്ത് മിനുട്ട് വേകിച്ചെടുക്കുക. നമ്മുടെ തോരൻ തയ്യാർ. എല്ലാവരും ഈ രീതിയിൽ ഒന്ന് try ചെയ്ത് നോക്കണേ .

വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here