Home Curry തക്കാളി രസം || Special Rasam with Coconut Milk ഇതുപോലൊരു രസം കഴിച്ചിട്ടുണ്ടോ?...

തക്കാളി രസം || Special Rasam with Coconut Milk ഇതുപോലൊരു രസം കഴിച്ചിട്ടുണ്ടോ? സാധാരണ രസത്തിൽ നിന്ന് വ്യത്യസ്തമായ ഈ രസം എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

തക്കാളി രസം || Special Rasam with Coconut Milk

ഇതുപോലൊരു രസം കഴിച്ചിട്ടുണ്ടോ?
സാധാരണ രസത്തിൽ നിന്ന് വ്യത്യസ്തമായ ഈ രസം തേങ്ങാപ്പാൽ, തക്കാളി എന്നിവ വച്ചാണ് ഉണ്ടാക്കുന്നത്.വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ രസത്തിെൻറ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല 😋😋😋
എനിക്ക് ഈ പാചകക്കുറിപ്പ് എന്റെ അമ്മമ്മയിൽ നിന്നാണ് കിട്ടിയത്. ഇത് ഒന്ന് ഉണ്ടാക്കി നോക്കു നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പാണ്😊😊

ചേരുവകൾ
തക്കാളി: 2
സവാള: 5-6
കറിലീവ്സ്
പുളി: ഒരു ചെറിയ നാരങ്ങ വലുപ്പമുള്ള പന്ത് (5 tbsp വെള്ളത്തിൽ കുതർത്തുക, പിഴിഞ്ഞ് മാറ്റി വയ്ക്കുക)
തേങ്ങാപ്പാൽ: 2 കപ്പ്
ഇഞ്ചി: ഒരു ചെറിയ കഷണം
കടുക്: 1 ടീസ്പൂൺ
ഉണങ്ങിയ ചുവന്ന മുളക്: 4
പച്ചമുളക്: 4
വെളിച്ചെണ്ണ
ഒരു പാത്രത്തിൽ തക്കാളി സവാള കറിലീവ്സ് 2 ടീസ്പൂൺ വെളിച്ചെണ്ണ പച്ചച്മുളക് , ഇഞ്ചി എന്നിവ നന്നായി mix ചെയ്യുക
ഒരു ചട്ടി ചൂടാക്കാൻ വയ്ക്കുക വെളിച്ചെണ്ണ ചേർക്കുക.കടുക് ചേർത്ത് പൊട്ടിയതിന് ശേഷം. കറിവേപ്പിലയും ഉണങ്ങിയ ചുവന്ന മുളകും ചേർക്കുക.ഇതിലേക്ക് തക്കാളി മിക്സ് ചേർത്ത് 1 minute വഴറ്റുക. ഇപ്പോൾ പുളി പിഴിഞ്ഞ വച്ച വെള്ളവും തേങ്ങാപ്പാലും ചേർത്ത് 1 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക. കട്ടി കൂടുതൽ ആണെന്ന് തോന്നിയാൽ ചൂടുവെള്ളം ചേർത്ത് mix ചെയ്യാട്ടൊ സാധരണ രസം പോലെ നല്ല
Loose ആയിട്ടാണ് ഈ രസവും വേണ്ടത് 😊😊
ആവശ്യത്തിന് ഉപ്പ് ചേർത്ത് mix ചെയ്യുക
എളുപ്പവും രുചികരവുമായ രസം തയ്യാറാണ്🤩

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here