Home Chicken Ifthar Snacks ചിക്കൻ കൊണ്ട് ഉണ്ടാക്കാം സൂപ്പർ രുചിയിൽ മൂന്നു സ്നാക്സ് എല്ലാവരും ട്രൈ...

Ifthar Snacks ചിക്കൻ കൊണ്ട് ഉണ്ടാക്കാം സൂപ്പർ രുചിയിൽ മൂന്നു സ്നാക്സ് എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

Ifthar Snacks

ചിക്കൻ കൊണ്ട് ഉണ്ടാക്കാം സൂപ്പർ രുചിയിൽ മൂന്നു സ്നാക്സ്

 

ചിക്കൻ ബൺ

മൈദ ഒന്നര കപ്പ്
ഉപ്പ് ആവശ്യത്തിന്
ഇൻസ്റ്റന്റ് ഈസ്റ്റ് ഒരു ടീസ്പൂൺ
ചൂടുവെള്ളം ആവശ്യത്തിന്
ഓയിൽ അല്ലെങ്കിൽ ബട്ടർ ഒരു ടേബിൾസ്പൂൺ

മൈദ യിലേക്ക് ഉപ്പ് ഈസ്റ്റ് ഓയിൽ ചേർത്തതിനുശേഷം ചൂടുവെള്ളം ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ മാവ് കുഴച്ച് ഒരു മണിക്കൂർ മാവ് പൊങ്ങി വരാനായി മാറ്റിവയ്ക്കാം

ബൺഇലേക്ക് ആവശ്യമായ ഫില്ലിംഗ് റെഡിയാക്കി എടുക്കാം

ഓയിൽ രണ്ട് ടേബിൾ സ്പൂൺ
ജീരകം ഒരു ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചെറുതായരിഞ്ഞത് രണ്ട് ടേബിൾസ്പൂൺ
സവാള അരിഞ്ഞത് ഒന്ന്
ബോൺലെസ് ചിക്കൻ ചെറുതായി അരിഞ്ഞത് ഒരു കപ്പ്
മൈദ രണ്ട് ടേബിൾ സ്പൂൺ
പാൽ ഒരു കപ്പ്
ഉപ്പ് അര ടീസ്പൂൺ
ചത ച്ചമുളക് അര ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
സോയാ സോസ് ഒരു ടേബിൾ സ്പൂൺ
ചില്ലി സോസ് ഒരു ടേബിൾ സ്പൂൺ
വിനിഗർ ഒരു ടീസ്പൂൺ

ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

ഒരു പാനിലേക്ക് ഓയിൽ ഒഴിച്ചു അതിനുശേഷം ചൂടാകുമ്പോൾ ഒരു സ്പൂൺ ജീരകം ചേർത്ത് കൊടുക്കുക ജീരകം ചൂടായി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചേർത്ത് ഒരു മിനിറ്റ് വഴറ്റുക ഇതിലേക്ക് സവാള അരിഞ്ഞതു കൂടെ ചേർത്ത് 2 മിനിറ്റ് വഴറ്റുക അതിനുശേഷം ചിക്കൻ ചേർത്തുകൊടുക്കാം ചിക്കൻ ചേർത്ത് ആദ്യത്തെ രണ്ട് മിനിറ്റ്ഹൈ ഫ്‌ളൈയിം അതിനുശേഷം 4 മിനിറ്റ്മീഡിയം ഫ്‌ളൈയിം വച്ച് മൂടിവെച്ച് വേവിക്കുക ഇതിലേക്ക് മൈദചേർത്ത് രണ്ടുമിനിറ്റ് ഏറ്റവും കുറഞ്ഞ തീയിൽ റോസ്റ്റ് ചെയ്ത് എടുക്കുക ഇതിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് മീഡിയം തീയിൽ വച്ച് പാൽ വറ്റി വരുന്നതുവരെ വേവിച്ചെടുക്കുക ഇതിലേക്ക് മുളകുപൊടി കുരുമുളകുപൊടി ഗരംമസാല ഉപ്പ് സോയാ സോസ് ചില്ലി സോസ് വിനീഗർ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ബൺ നുള്ളിൽ വയ്ക്കാവുന്ന പാകത്തിന് മസാല റെഡി ആക്കി മാറ്റാം

ഒരു മണിക്കൂറിനുശേഷം മാവ് നല്ലപോലെപൊങ്ങി വന്നിട്ടുണ്ടാകും ഇതിൽ നിന്ന് ഓരോ കഷണങ്ങൾ എടുത്ത് ഉരുട്ടി ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുക്കുക നടുവിലായി റെഡിയാക്കി വെച്ചിട്ടുണ്ട് ഫീലിംഗ് വെച്ച് കവർ ചെയ്ത് എടുക്കാം ചൂടാകുമ്പോൾ ഓരോന്നായി ഓയിൽ ഇൽ ഇട്ടുകൊടുത്ത ഗോൾഡൻ കളർ ഫ്രൈ ചെയ്ത് മാറ്റാം സൂപ്പർ ടേസ്റ്റിൽ ഉള്ള ക്രീമി ആയിട്ടുള്ള ചിക്കൻ ബൺ റെഡി

2.Pizza pancake

10 മിനിറ്റിൽ ഓവനില്ലാതെ സൂപ്പർ ടേസ്റ്റിൽ ചിക്കൻ പിസാ പാൻകേക്ക്

ചിക്കൻ 150 ഗ്രാം
ഉപ്പ് ആവശ്യത്തിന്
സോയാ സോസ് അര ടീസ്പൂൺ
ഗരം മസാല അല്ലെങ്കിൽ തന്തൂരി മസാല ഒരു ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
വി നിഗർ ഒരു ടീസ്പൂൺ

ഒരു പാനിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്ത് കൊടുത്തതിനുശേഷം ഉപ്പ് ചേർത്ത് 2 മിനിറ്റ് വേവിക്കുക അതിനുശേഷം സോയാസോസ് ഗരംമസാല കുരുമുളകുപൊടി വിനെഗർ എന്നിവയെല്ലാം ചേർത്ത് നാലു മിനിറ്റോളം മീഡിയം ഫ്രെയിമിൽ വച്ച് വേവിച്ചെടുക്കുക

മുട്ട 1
പഞ്ചസാര ഒരു ടീസ്പൂൺ
ഉപ്പ് അര ടീസ്പൂൺ
ബട്ടർ ഒരു ടേബിൾസ്പൂൺ
ചെറുചൂട് പാൽ ഒരു കപ്പ്
മൈദ ഒരു കപ്പ്
ബേക്കിംഗ് പൗഡർ അര ടീസ്പൂൺ
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക ഇതിലേക്ക് പഞ്ചസാര ഉപ്പ് പാൽ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തതിനുശേഷം മൈദ ബേക്കിംഗ് പൗഡർ കൂടെ ചേർത്ത് ഒന്നുകൂടെ നല്ലപോലെ മിക്സ് ആക്കി എടുക്കുക ഇപ്പോൾ പിസ പാൻ കേക്കിനുള്ള മാവ് റെഡിയായി

ക്യാപ്സിക്കം പകുതി ചെറുതായി അരിഞ്ഞത്‌ തക്കാളി കുറച്ച് ചെറുതായി അരിഞ്ഞത്
ഒലിവ്സ്
ഒറിഗാനോ രണ്ടു നുള്ള്
ചീസ് ആവശ്യത്തിന്
പിസ്സ സോസ് അല്ലെങ്കിൽ ടൊമാറ്റോ സോസ്

ഒരു പാനിലേക്ക് കുറച്ച് ഓയിൽ ബ്രഷ് ചെയ്തതിനുശേഷം ഓരോ തവി മാവ് കോരിയെടുക്കുക1/3 കപ്പ് മാവാണ് ചെറിയപിസ്സ ഉണ്ടാക്കാൻ ആയിട്ട് എടുത്തിട്ടുള്ളത്. വലിയ പിസ്സ ഉണ്ടാക്കാൻ ആണെങ്കിൽ അരക്കപ്പ് വരെ മാവ് എടുക്കാം പാനിലേക്ക് ഒഴിച്ച് അതിനു ശേഷം ഒരു സൈഡ് കുറച്ചു വെന്തതിനുശേഷം ഇതിനു മുകളിലായി പിസ്സ സോസ് അല്ലെങ്കിൽ ടൊമാറ്റോ സോസ് ചേർത്ത് കൊടുക്കുക അതിനുമുകളിലായി കാപ്സിക്കം തക്കാളി ഒലിവ്സ് ചിക്കൻ എന്നിവ ചേർത്ത് കൊടുക്കുക മുകളിലായി നിറയെ ചീസ് ചേർത്തു കൊടുത്തു മൂടിവച്ച് അഞ്ചു മിനിറ്റ് വേവിക്കുക അഞ്ച് മിനിറ്റിനുശേഷം തുറന്നുനോക്കുമ്പോൾ ചീസ് എല്ലാം നല്ലപോലെ അലി ഞ്ഞിട്ടുണ്ടാകും സൂപ്പർ ടേസ്റ്റിൽ ഉള്ളപിസ്സ പാൻ കേക്ക് റെഡി

3.ചിക്കൻ കട്ലറ്റ്

ചിക്കൻ 250 ഗ്രാം
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുളകുപൊടി അര ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി അര ടീസ്പൂൺ
വലിയ ജീരകം കാൽ ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി കാൽ ടീസ്പൂൺ
പച്ചമുളക് 1 ചെറുതായി അരിഞ്ഞത്
മല്ലിയില മൂന്ന് ടീസ്പൂൺ
സവാള രണ്ടെണ്ണം
ഉരുളക്കിഴങ്ങ് രണ്ടെണ്ണം
ഓയിൽ രണ്ട് ടേബിൾ സ്പൂൺ
മുട്ടയുടെ വെള്ള ഒന്ന്
ബ്രഡ്ക്രബ്സ് ആവശ്യത്തിന്

ചിക്കനി ലേക്ക് മഞ്ഞൾപ്പൊടി ഉപ്പ് മുളകുപൊടി കുരുമുളകുപൊടി ഇഞ്ചി വെളുത്തുള്ളി കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക ചിക്കൻ ഉള്ള വെള്ളം മുഴുവനായും വറ്റിച്ചെടുക്കണം അതിനുശേഷം വേവിച്ചെടുത്ത ചിക്കൻ ചൂടാറിയതിനു ശേഷം മിക്സിയിൽ ഇട്ട് ചെറുതായി ഒന്ന് പൊടിച്ച് മാറ്റിവയ്ക്കാം ഇനി ഇതിലേക്കുള്ള മസാല റെഡിയാക്കാം ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക ഇതിലേക്ക് വലിയ ജീരകവും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റി എടുക്കുക അതിനുശേഷം രണ്ട് മീഡിയം വലിപ്പത്തിലുള്ള സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക ഇതിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഒരു മിനിറ്റോളം കഴിയുമ്പോൾ മല്ലിയില മുകളിൽ ആയി ചേർത്ത് കൊടുത്ത നല്ലപോലെ മിക്സ് ആക്കി മാറ്റി വയ്ക്കുക ചൂടാക്കിയതിനുശേഷം കുറച്ച് എടുത്ത് കയ്യിൽ വെച്ച് ഉരുട്ടി കട്ലൈറ്റ് ഷേപ്പിൽ ഉണ്ടാക്കിയെടുക്കാം ഇനി ഓരോന്ന് മുട്ടയുടെ വെള്ളയിൽ മുക്കിbreadcrumbs മുക്കി 10മിനിറ്റ് ഫ്രിഡ്ജിൽ വെച്ചതിനു ശേഷം ഫ്രൈ ചെയ്തു മാറ്റാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here