Home Biriyani ഇഫ്താർ സ്പെഷ്യൽ ആയി കൊണ്ട് നമ്മൾക്ക് ഒരു മുട്ട ബിരിയാണി ട്രൈ ചെയ്തു നോക്കിയാലോ… വളരെ...

ഇഫ്താർ സ്പെഷ്യൽ ആയി കൊണ്ട് നമ്മൾക്ക് ഒരു മുട്ട ബിരിയാണി ട്രൈ ചെയ്തു നോക്കിയാലോ… വളരെ എളുപ്പത്തിൽ തന്നെ മുട്ട ബിരിയാണി രുചികരമായി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

മുട്ട ബിരിയാണി

ചേരുവകൾ

മുട്ട – 6
അരി – 2 കപ്പ്
വെള്ളം – 4 കപ്പ്
സവാള – 3 എണ്ണം
തക്കാളി – 1 വലുത്
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് – 1 1 /2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി – 1 /2 ടീസ്പൂൺ
കാശ്മീരി ചില്ലി പൌഡർ – 1 1/2 ടീസ്പൂൺ
മല്ലി പൊടി -1 ടീസ്പൂൺ
ഗരം മസാല – 3/4 ടീസ്പൂൺ
മീറ്റ് മസാല – 1 /2 ടീസ്പൂൺ
പുതിനയില – ഒരു പിടി
തൈര് – 1 1 /2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 2 ടേബിൾസ്പൂൺ

ഗാർണിഷ് ചെയ്യാൻ
എണ്ണ
സവാള – 1
അണ്ടിപ്പരിപ്പ് – 10
മുന്തിരി – 2 ടീസ്പൂൺ
മല്ലിയില – കുറച്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് രണ്ടു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടായതിനുശേഷം അതിലേക്ക് ഏലക്ക,പട്ട, ഗ്രാമ്പു, തക്കോലം ഇട്ട് ഒരു മിനിറ്റ് ഇളക്കികൊടുക്കുക. ഇനി ഇതിലേക്ക് സവാള ഇട്ട് വഴറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ഇട്ട് വഴറ്റിക്കൊടുക്കുക.

അതിനുശേഷം മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപൊടി, ഗരം മസാല, മീറ്റ് മസാല എന്നിവ ഇട്ട് പച്ചമണം മാറുന്നവരെ ചെറിയ തീയിൽ വഴറ്റുക . ഇനി ഇതിലേക്ക് അരിഞ്ഞു വച്ച തക്കാളി ചേർത്തുകൊടുക്കുക . തക്കാളി വെന്തു വന്നതിനുശേഷം കുറച് പുതിനയിലയും തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറിയ തീയിൽ നന്നായി ഇളക്കി യോജിപ്പിക്കുക .

ഇനി ഇതിലേക്ക് പുഴുകിയ മുട്ടയും നാല് കപ്പ് തിളച്ച വെള്ളം ഒഴിച്ചു കഴുകി വാർത്തുവച്ച രണ്ടു കപ്പ് ബസ്മതി അരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറിയ തീയിൽ അടച്ചു വെച്ച് 15 മിനിറ്റ് വേവിക്കുക. അതിനുശേഷം അടപ്പ് തുറന്നു ഒന്ന് മിക്സ് ചെയ്യുക.

ഗാര്ണിഷ് ചെയ്യാനായി വറുത്തു വെച്ച സവാളയും അണ്ടിപരിപ്പും മുന്തിരിയും മല്ലിയിലയും ഇട്ടുകൊടുത്തു തീ ഓഫ് ചെയ്ത് 5 മിനിറ്റ് അടച്ചു വെക്കുക. 5 മിനിറ്റിനുശേഷം രുചികരമായ മുട്ട ബിരിയാണി ചൂടോടെ സെർവ് ചെയ്യാം..

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here