Home Recipes കണ്ടൻസ്ഡ് മിൽക്ക് കസ്റ്റഡ് പൗഡർ ചേർക്കാതെ നല്ല ക്രീമി ആയിട്ടുള്ള ഫ്രൂട്ട് സലാഡ്…. എല്ലാവരും ട്രൈ...

കണ്ടൻസ്ഡ് മിൽക്ക് കസ്റ്റഡ് പൗഡർ ചേർക്കാതെ നല്ല ക്രീമി ആയിട്ടുള്ള ഫ്രൂട്ട് സലാഡ്…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

ഫ്രൂട്ട്സലാഡ്

ചേരുവകൾ 

പാൽ ഒന്നര കപ്പ്
പഞ്ചസാര 1/3 കപ്പ്
പാൽപ്പൊടി കാൽകപ്പ്
ഫ്രൂട്ട്സ് ഇഷ്ടമുള്ളത് ചേർത്തുകൊടുക്കാം (ആപ്പിൾ പഴം മാതളനാരങ്ങ മുന്തിരി )
നട്സ് ആവശ്യത്തിനനുസരിച്ച്
ചവ്വരി കാൽ കപ്പ്
sabja seeds ഒരു ടേബിൾസ്പൂൺ
വെള്ളം രണ്ട് കപ്പ്
വാനില എസൻസ് ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പാലിലേക്ക് പഞ്ചസാരയും പാൽപ്പൊടിയും ചേർത്ത് മിക്സ് ആക്കിയതിനു ശേഷം തിളപ്പിച്ചെടുക്കുക 8മിനിറ്റോളം തിളപ്പിച്ച് എടുക്കണം പാൽ കുറച്ചു വറ്റി വച്ചിട്ടുണ്ടാവും ഈ പാൽ ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് ഒരു മണിക്കൂർ തണുപ്പിച്ച് എടുക്കുക.

ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക വെള്ളം നന്നായി തിളച്ചു വരുമ്പോൾ കാൽകപ്പ് ചൗരി ചേർത്ത് 10 മിനിറ്റ് വേവിക്കുക നന്നായി വെന്തു വന്നിട്ടുണ്ടാവും ഈ ചൗവ്വരി ഒരു അരിപ്പയിൽ ഇട്ടു കൊടുക്കുക മുകളിലായി ഒരു കപ്പ് വെള്ളം ഒഴിച്ച് ഇളക്കി മാറ്റി വെക്കാം
ഒരു ഗ്ലാസ്സിലേക്ക് ഒരു ടേബിൾ സ്പൂൺ സബ്ജ സീഡ് ഇട്ടുകൊടുക്കുക ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് 10 മിനിറ്റ് മാറ്റിവയ്ക്കുക

ഫ്രൂട്ട് സലാഡ് സെറ്റ് ചെയ്യുവാനായി ഒരു ബൗളിലേക്ക് തണുത്ത പാൽ ഒഴിച്ചു കൊടുക്കുക ഇതിലേക്ക് വേവിച്ച വെച്ചിട്ടുള്ള ചൗവ്വരിയും കുതിർത്തി വെച്ചിട്ടുള്ള sabja seed സും ചേർത്ത് മിക്സ് ആക്കുക ഒരു ടീസ്പൂൺ വാനില എസൻസ് ചേർത്ത് കൊടുക്കുക .

അതിനുശേഷം ഫ്രൂട്ട്സും നട്സും ചേർത്ത് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഫ്രിഡ്ജിൽവച്ച് സെറ്റ് ചെയ്ത് ഉപയോഗിക്കാം സൂപ്പർ രുചിയിലുള്ള ഫ്രൂട്ട് സലാഡ് റെഡിയായി…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here