Home Chicken ഇന്ന് നാടൻ ചിക്കൻ പെരട്ട് ആയാലോ … എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും...

ഇന്ന് നാടൻ ചിക്കൻ പെരട്ട് ആയാലോ … എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ഇന്ന് നാടൻ ചിക്കൻ പെരട്ട് ആയാലോ ……..

ചേരുവകൾ

ചിക്കൻ – 500g
ഉള്ളി – 3
തക്കാളി – 1
ചെറിയുള്ളി – 10
വറ്റൽ മുളക് – 2
ഇഞ്ചി വെളുത്തുള്ളി
പേസ്റ്റ് – 1 1/2 tsp
മുളക് പൊടി – 1 tsp
മല്ലിപ്പൊടി – 1 tsp
മഞ്ഞൾപ്പൊടി – 1/4 tsp
കുരുമുളക് – 1 1/2 tsp
ഖരം മസാല – 1/4 tsp
വെളിച്ചെണ്ണ
കറിവേപ്പില
ഉപ്പ്

തയ്യാറാക്കേണ്ട വിധം.

step-1

മാരിനേറ്റ് ചെയ്യാനായി ചിക്കനിലേക്ക് 1/2 tsp മുളക് പൊടി , ഉപ്പ്, മഞ്ഞൾപ്പൊടി, കറിവേപ്പില , 1/2 tsp കുരുമുളക് പൊടി , 1/2 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ചേർത്ത് നന്നായി mix ചെയ്ത് 1 മണിക്കൂർ വെയ്ക്കുക.
ശേഷം ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില , ചെറിയുള്ളി ചേർത്ത് വഴറ്റുക.ശേഷം ഉള്ളിയും ഉപ്പും ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം എല്ലാ മസാലകളും ചേർത്ത് തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ചിക്കൻ ചേർത്ത് mix ചെയ്ത് 20 min നേരം അടച്ചു വെച്ച് വേവിക്കുക. ശേഷം ഖരം മസാലയും കറിവേപ്പിലയും ചേർത്ത് ഇളക്കി 5 min കൂടി അടച്ചു മൂടിവെക്കുക. ശേഷം അൽപ്പം കൂടി കറുവേപ്പില ചേർത്തിളക്കുക.

ചിക്കൻ പെരട്ട് റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here