Home Recipes നോമ്പുതുറക്കാൻ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പലഹാരമാണ് ഓമന പത്തിരി…പേരുപോലെതന്നെ രുചിയിലും മുന്നിലാണ്…. ...

നോമ്പുതുറക്കാൻ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു പലഹാരമാണ് ഓമന പത്തിരി…പേരുപോലെതന്നെ രുചിയിലും മുന്നിലാണ്…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ഓമന പത്തിരി

മുട്ട മസാലയ്ക്ക് ആവശ്യമുള്ള ചേരുവകൾ

മുട്ട -3
സവാള-2
ഇഞ്ചി വെളുത്തുള്ളി ചതച്ചത്- ഒരു ടേബിൾസ്പൂൺ
പച്ചമുളക് -2
കറിവേപ്പില- ഒരു കതിർപ്പ്
തക്കാളി -1
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
മസാലപ്പൊടി -അര ടീസ്പൂൺ
വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ

പത്തിരി തയ്യാറാക്കാൻ ആവശ്യമുള്ള ചേരുവകൾ
മൈദ- ഒരു കപ്പ്
മുട്ട- ഒന്ന്
ഉപ്പ്
വെള്ളം- ഒന്നേകാൽ കപ്പ്
മുട്ട -രണ്ട്
മഞ്ഞൾപ്പൊടി- ഒരു നുള്ള്
ഉപ്പ്- ഒരു നുള്ള്
പാല് -2 ടേബിൾ സ്പൂൺ
നെയ്യ്- രണ്ട് ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

മൈദയും, ഒരു മുട്ടയും, ഉപ്പും, ഒന്നേകാൽ കപ്പ് വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ സവാള, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്, പച്ചമുളക് ചെറുതായി അരിഞ്ഞ കറിവേപ്പില ഇവ ചേർത്ത് വഴറ്റുക.
സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ മസാല പൊടികളും ചേർത്ത് വഴറ്റുക.

മസാല പൊടികളുടെ പച്ചമണം മാറുമ്പോൾ തക്കാളി ചെറുതായി അരിഞ്ഞു ചേർക്കാം. തക്കാളിയുടെ ഉള്ളിലെ മാംസളമായ ഭാഗം മാറ്റിയിട്ട് വേണം ചേർക്കാൻ.
ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഒന്ന് യോജിപ്പിച്ച ശേഷം മൂന്ന് മുട്ട പൊട്ടിച്ചു ഒഴിച്ച് ഡ്രൈ ആവുന്നത് വരെ ചിക്കി പൊരിച്ചെടുക്കുക.
തയ്യാറാക്കിയ മാവ് കൊണ്ട് കനംകുറച്ച് ദോശ ചുട്ടെടുക്കുക.
ഈ ദോശയിലേക്ക് ഓരോ സ്പൂൺ മുട്ട മസാല വെച്ചശേഷം റോൾ ചെയ്തെടക്കുക.
ഈ അളവ് വെച്ച് ഏകദേശം 10 പത്തിരി തയ്യാറാക്കി എടുക്കാൻ പറ്റും. പത്തെണ്ണം ഇതുപോലെ റോൾ ചെയ്ത് മാറ്റി വെക്കുക.

രണ്ടു മുട്ടയിലേക്ക് അല്പം മഞ്ഞൾ പൊടിയും, ഉപ്പും, രണ്ട് ടേബിൾ സ്പൂൺ പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക.
ഒരു നോൺസ്റ്റിക് പാനിൽ നെയ്യ് ചൂടാക്കി ഓരോ റോളും മുട്ട മിശ്രിതത്തിൽ മുക്കിയശേഷം ചെറിയ തീയിൽ എല്ലാ ഭാഗവും മൊരിച്ചെടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here