Home Recipes ഇഫ്താറിന് ഒരു സ്പെഷ്യൽ ഐറ്റം ട്രൈ ചെയ്തു നോക്കിയാലോ എഗ്ഗ്-പൊട്ടറ്റോ റോൾ… വളരെ രുചികരമായി എളുപ്പത്തിൽ...

ഇഫ്താറിന് ഒരു സ്പെഷ്യൽ ഐറ്റം ട്രൈ ചെയ്തു നോക്കിയാലോ എഗ്ഗ്-പൊട്ടറ്റോ റോൾ… വളരെ രുചികരമായി എളുപ്പത്തിൽ തന്നെ തയ്യാറാക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കു… തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

എഗ്ഗ് പൊട്ടറ്റോ റോൾ

ചേരുവകൾ

മൈദ പൊടി – 1 1 /2 കപ്പ്
എണ്ണ – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1/2 കപ്പ്
കുഴച്ചുവെക്കുക.

എണ്ണ – 1 ടേബിൾസ്പൂൺ (ചൂടാക്കുക )
സവാള – 1 വലുത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
ഇവ വഴറ്റുക

മഞ്ഞൾ പൊടി – 1 /4 ടീസ്പൂൺ
കാശ്മീരി മുളക് പൊടി – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1 /2 ടീസ്പൂൺ
മല്ലി പൊടി – 1 / 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഇവ കൂടി ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് മൂന്നെണ്ണം പുഴുകിയത് നന്നായി ഉടച്ചെടുക്കുക.
ഇഞ്ചി വെളുത്തുള്ളി – 1 ടീസ്പൂൺ ചതച്ചത്
പച്ചമുളക് – 1
ഗരം മസാല – 1 /2 ടീസ്പൂൺ
ഉപ്പ്
മല്ലിയില
ഉണക്ക മുളക് ചതച്ചത് – 1 /2 ടീസ്പൂൺ ഇവ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഒരു ചെറിയ ബോൾ വലുപ്പത്തിൽ ഉരുളക്കിഴങ്ങ് മാസാല എടുത്ത് കയ്യിൽ വെച്ച് പരത്തിയെടുക്കുക അതിന്റെ മുകളിൽ സവാള മാസാല ഒരു ടീസ്പൂൺ വെച്ചതിനുശേഷം അതിലേക്ക് ഒരു പുഴുങ്ങിയ മുട്ടയുടെ പകുതി വെച്ചു നന്നായി കവർ ചെയ്യുക.

ഇനി നമുക്ക് കുഴച്ചുവെച്ച മൈദമാവു മൂന്ന് ഭാഗങ്ങളാക്കി മാറ്റം.ഓരോന്നായി എടുത്തു ചതുരത്തിൽ പരത്തിയെടുക്കാം. നേരത്തെ തയ്യാറാക്കിയ മാസാല റോൾ പരത്തിയ മാവിന്റെ മുകളിൽ വെച്ചു നീളത്തിൽ മുറിച്ചെടുക്കുക.ഇനി ഇത് റോൾ ആക്കിയെടുക്കാം. എല്ലാം ഇതുപോലെ ആക്കിയെടുത്തശേഷം ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here