Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കഴിച്ചാലും കഴിച്ചാലും മതി വരാത്ത ഇഫ്താർ സ്പെഷ്യൽ സ്നാക്ക് തയ്യാറാക്കിയാലോ...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് കഴിച്ചാലും കഴിച്ചാലും മതി വരാത്ത ഇഫ്താർ സ്പെഷ്യൽ സ്നാക്ക് തയ്യാറാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

Snack Recipe

ചേരുവകൾ

മൈദ ഒന്നര കപ്പ്
ഉപ്പ് ആവശ്യത്തിന്
ഓയിൽ 1/3 cup
വെള്ളം നാല് ടേബിൾ സ്പൂൺ

തയ്യാറാക്കേണ്ട വിധം

മൈദ യിലേക്ക് ആവശ്യത്തിനായുള്ള ഉപ്പു ചേർത്ത് കൊടുക്കുക അതിനുശേഷം ഓയിൽ കുറച്ച് കുറച്ച് ചേർത്ത് പുട്ടിനു നനക്കുന്നതു പോലെ കുഴച്ചു എടുക്കുക ഇതിലേക്ക് നാല് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചു മുകളിലായി ഒരു ടീസ്പൂൺ ഓയിൽ കൂടി ചേർത്തതിനുശേഷം ഒരു മണിക്കൂർ മൂടിവെക്കുക

ഫില്ലിംഗ്

ഉരുളക്കിഴങ്ങ് വേവിച്ചത് നാലെണ്ണം ചെറുത്
ചിക്കൻ ഉപ്പ് കുരുമുളകുപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വേവിച്ചത് 300 ഗ്രാം
സവാള 1 നീളത്തിൽ അരിഞ്ഞത്
പച്ചമുളക് നാലെണ്ണം
ഉപ്പ് ആവശ്യത്തിന്
ജീരകപ്പൊടി മുക്കാൽ ടീസ്പൂൺ
ലൈം ജ്യൂസ് ഒരു ടേബിൾ സ്പൂൺ
ഓയിൽ ഫ്രൈ ചെയ്യാൻ ആവശ്യത്തിന്

ഒരു ബൗളിലേക്ക് സവാള കൊടുക്കുക ഇതിലേക്ക് പച്ചമുളക് ഉപ്പ് ജീരകപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കി മാറ്റിവയ്ക്കുക ഇതിലേക്ക് വേവിച്ചു വെച്ചിട്ടുള്ള ചിക്കനും ഉരുളക്കിഴങ്ങും ലൈം ജ്യൂസ് ചേർത്ത് നല്ലപോലെ ഉടച്ചെടുക്കുക

മാറ്റി വെച്ചിട്ടുള്ള മൈദ അഞ്ചാക്കി മുറിച്ചെടുക്കുക ഇതിൽ നിന്നും ഓരോന്ന് എടുത്തു കനംകുറച്ച് പരത്തി എടുക്കുക അതിനുശേഷം രണ്ടാക്കി മുറിച്ചെടുക്കുക തയ്യാറാക്കി വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് മിക്സ് 2 ടേബിൾ സ്പൂൺ വീതമെടുത്തു വച്ചുകൊടുത്ത റോൾ ചെയ്ത് എടുക്കുക രണ്ട് സൈഡും അമര്ത്തി കൊടുക്കുക ചൂടാകുമ്പോൾ ഓരോന്നായി ഇട്ട് മീഡിയം തീയിൽ വച്ച് ഫ്രൈ ചെയ്ത് മാറ്റാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here