Home Payasam ഇന്ന് നുറുക്കു ഗോതമ്പു കൊണ്ട് പായസം ആയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും...

ഇന്ന് നുറുക്കു ഗോതമ്പു കൊണ്ട് പായസം ആയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് .

ഇന്ന് നുറുക്കു ഗോതമ്പു കൊണ്ട് പായസം ആയാലോ……

ചേരുവകൾ

നുറുക്ക് ഗോതമ്പ് – 1 cup
ശർക്കര – 300g
പാൽ – 500 ml
വെള്ളം – 4 1 / 2 cup
ഏലയ്ക്കാ പൊടി – 1/4 tsp
നെയ്യ് – 4 tbsp
ഒരു നുള്ള ഉപ്പ്
തേങ്ങ കൊത്ത്
അണ്ടിപ്പരിപ്പ്
മുന്തിരി

തയ്യാറാക്കേണ്ട വിധം.

step-1

ഒരു കുക്കറിലേക്ക് നന്നായി കഴുകിയ നുറുക്ക് ഗോതമ്പും രണ്ടര cup വെള്ളവും ചേർത്ത് medium flamil 2 whistle അടിപ്പിക്കുക.
പാനിലേക്ക് 300 g ശർക്കരയും 1 cup വെള്ളവും ഒഴിച്ച് ശർക്കര പാനി തയ്യാറാക്കുക.
ശേഷം പാനിൽ നെയ്യ് ഒഴിച്ച് തേങ്ങ കൊത്ത് , അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്ത് മാറ്റിവെക്കുക. ശേഷം ഇതിലേക്ക്
വേവിച്ച നുറുക്കു ഗോതമ്പും ശർക്കര പാനിയും ഏലയ്ക്കാപൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് 10 min നേരം cook ചെയ്യുക. പാലും 1 cup വെള്ളവും ഒഴിച്ച് നന്നായി mix ചെയ്ത് തിളച്ചു വരുമ്പോൾ Off ചെയ്യുക. ശേഷം ഇതിലേക്ക് വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാകൊത്തും ചേർക്കുക.

പായസം റെഡി ……

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here