Home Drink പെസഹാ പാൽ പെസഹാ വ്യാഴാഴ്ച ക്രിസ്ത്യാനികൾ വീടുകളിൽ ഉണ്ടാക്കുന്ന പാല് കുറുക്കിയത് എങ്ങനെയാണ് തയ്യാറാക്കുന്നതിന് നോക്കാം...

പെസഹാ പാൽ പെസഹാ വ്യാഴാഴ്ച ക്രിസ്ത്യാനികൾ വീടുകളിൽ ഉണ്ടാക്കുന്ന പാല് കുറുക്കിയത് എങ്ങനെയാണ് തയ്യാറാക്കുന്നതിന് നോക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ് .

പെസഹാ പാൽ

പെസഹാ വ്യാഴാഴ്ച ക്രിസ്ത്യാനികൾ വീടുകളിൽ ഉണ്ടാക്കുന്ന പാല് കുറുക്കിയത്

ചേരുവകൾ:

1. തേങ്ങ – 1 എണ്ണം (1/2 കപ്പ് തലപ്പാലും 4 കപ്പ് രണ്ടും മൂന്നും പാൽ ചേർത്ത് എടുത്ത് മാറ്റി വയ്ക്കുക )
2. ശർക്കര – 250g (1/2 കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് ഉരുക്കി അരിച്ച് വയ്ക്കുക)
3. അരിപ്പൊടി/അപ്പം പൊടി – 2 ടേബിൾസ്പൂൺ
4. ചുക്ക് – ഒരു ചെറിയ കഷണം
5. ജീരകം – 1/2 ടീസ്പൂൺ
6. ഏലക്കായ – 3 എണ്ണം
ഇവ മൂന്നും കൂടി പൊടിച്ച് വയ്ക്കുക

പാചകം ചെയ്യുന്ന രീതി:

1. തേങ്ങയുടെ രണ്ടും മൂന്നും പാലിൽ ആവശ്യത്തിന് ശർക്കര പാനി ചേർത്ത് മിക്സ് ചെയ്യുക
2. മധുരം ആവശ്യമെങ്കിൽ കൂടുതൽ പാനി ചേർത്ത് കൊടുക്കാം
3. അടുപ്പിൽ വച്ച് ചൂടാക്കുക
4. ചൂടായ പാൽ കുറച്ച് എടുത്ത് അരിപ്പൊടിയിൽ ചേർത്ത് കട്ട കെട്ടാതെ ഇളക്കി യോജിപ്പിക്കുക
5. പാൽ തിളച്ച് വരുമ്പോൾ ഫ്ലെയിം ചെറുതാക്കി വച്ച് അരിപ്പൊടി മിക്സ് ചേർത്ത് ഇളക്കി യോജിപ്പിക്കുക
6. തിളച്ച് ചെറുതായി കുറുകി വരുമ്പോൾ പൊടിച്ച് വച്ച മസാല ചേർക്കുക
7. തലപ്പാൽ ചേർത്ത് മിക്സ് ചെയ്ത് തിള വരുന്നതിന് മുൻപായി ഇറക്കി വയ്ക്കുക

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here