Home Beef വളരെ രുചികരമായി എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ബീഫ് റോസ്റ്റ് റെസിപ്പി...

വളരെ രുചികരമായി എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ബീഫ് റോസ്റ്റ് റെസിപ്പി ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ബീഫ് റോസ്റ്റ് 

തയ്യാറാക്കുന്ന വിധവും ചേരുവകളും

ബീഫ് അല്പം മീഡിയം സൈസ് ആയിട്ട് കട്ട് ചെയ്യുക. ഇത് കുക്കറിലിട്ട് കാൽ കപ്പ് വെള്ളവും കുറച്ചു ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും കൂടെ ചേർത്തിട്ട് 10 വിസിൽ വരെ കുക്കറിൽ വേവിച്ചെടുക്കുക.

ശേഷം ഒരു പാനിൽ കാൽക്കപ്പ് സൺഫ്ലവർ ഓയിൽ ഒഴിച്ച് 2 സവാള ചെറുതായി അരിഞ്ഞതും 2 പച്ചമുളക് 2 തണ്ട് കറിവേപ്പില ഇവയെല്ലാം കൂടി ഇട്ട് സവാള നല്ല ഗോൾഡൻ കളർ ആവുന്നത് വരെ വഴറ്റി എടുക്കുക.

അതിനുശേഷം ഇതിലേക്ക് രണ്ട് തക്കാളി അരിഞ്ഞതും കൂടി ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ഒരു ടേബിൾസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല പൗഡർ ചേർത്ത് ഇളക്കി കൊടുക്കുക.

ശേഷം വേവിച്ചുവെച്ച ബീഫ് കഷണങ്ങൾ ഇതിലേക്ക് ചേർത്തിട്ടുണ്ട് നല്ലപോലെ ഇളക്കി ആവശ്യത്തിന് ഉപ്പും ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ചേർക്കുക. വീണ്ടും ഇളക്കി മിക്സ് ചെയ്ത് കൊടുക്കുക എന്നിട്ട് ലോ ഫ്ലോർ മിൽ ഇട്ട് ഒരു 10 മിനിറ്റ് അടച്ചു വെച്ചു വേവിച്ചെടുക്കുക. നല്ല അടിപൊളി ബീഫ് റോസ്റ്റ് റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here