Home Recipes ഹോളി സ്പെഷ്യൽ മധുരം(Gujiya). എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക്...

ഹോളി സ്പെഷ്യൽ മധുരം(Gujiya). എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

ഹോളി സ്പെഷ്യൽ മധുരം(Gujiya):,,😋

ആവശ്യമുള്ള സാധനങ്ങൾ:
—————————————————-
1. മൈദ : 1cup.
2. നെയ്യ്: 2 tbsp.
3. ഉപ്പ : ആവശ്യത്തിന്.
4. ഇളം ചൂടുവെള്ളം : ആവശ്യത്തിന്.
ഫീലിങ് ആവശ്യമുള്ള സാധനങ്ങൾ :
—————————-++++++————–++++++
1. നെയ്യ് : 2 tbsp.
2. റവ: 4 tbsp.
3. തേങ്ങാ : 4tbsp.
4. ഡ്രൈ ഫ്രൂട്ട്സ്: 3tbsp.
5. ഏലയ്ക്ക: 4.
6. പഞ്ചസാര പൊടി : 1/2 cup.
7. എണ്ണ: വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
———-+—-++++++———+
Step: 1.

നെയ്യും ഉപ്പുമായി
മൈദ നന്നായി യോജിപ്പിക്കുക.
Step : 2.

ഇതിലേക്ക് ആവശ്യത്തിന് ഇളംചൂടുള്ള വെള്ളം ചേർത്ത് മാവ് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക.
Step: 3

മാവ് 30 മിനിറ്റ് അടച്ചുവെക്കുക.
Step : 4

1 സ്പൂൺ നെയ്യിൽ റവ ഇളം ബ്രൗൺ നിറമാകുന്നതുവരെ മൂപ്പിച്ചെടുക്കുക. അതിനുശേഷം തേങ്ങ ചെറുതായി ഒന്ന് വറുത്തെടുക്കുക . തേങ്ങയിലെ വെള്ളമയം ഒന്നു മാറി കിട്ടിയാൽ മതി. ഡ്രൈ ഫ്രൂട്ട്സ് ഒന്ന് ചൂടാക്കി എടുക്കണം. ഇതിലേക്ക് പഞ്ചസാര ഏലക്കയും ചേർത്ത് പൊടിച്ചെടുക്കുക. ഈ മിക്സ് എല്ലാം കൂടി ഒന്ന് തണുക്കാൻ വെക്കുക.
അങ്ങനെ നമ്മുടെ ഫീലിംഗ് റെഡിയായി.
Step: 5.

മാവ് പൂരി പരുവത്തിൽ പരത്തി എടുത്തു ഫില്ലിംഗ് അതിൽ നിറച്ച്, അരിക്ക് വെള്ളം ഒന്ന് തടവി ഫോർക്ക് കൊണ്ട് നന്നായി സീൽ ചെയ്യുക. അതിനു ശേഷം എണ്ണയിൽ വറുത്തു കോരുക . മോൾഡ് ഉണ്ടെങ്കിൽ അതിൽ വച്ച് നമുക്ക് ഇത് എടുക്കാവുന്നതാണ്.

Step: 6:

അങ്ങനെ നമ്മുടെ സ്വീറ്റ് റെഡിയായി .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here